തനിക്കെതിരെ നീക്കമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി;ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും വിമര്‍ശനം;നേപ്പാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നു!

തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞു.

Updated: Jun 30, 2020, 01:04 PM IST
തനിക്കെതിരെ നീക്കമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി;ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും വിമര്‍ശനം;നേപ്പാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നു!

കാഠ്മണ്ഡു:തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞു.

അട്ടിമറി ശ്രമങ്ങള്‍ വിജയിക്കില്ല എന്നും നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് അദ്ധേഹം പറഞ്ഞു.

അട്ടിമറി നീക്കങ്ങള്‍ക്ക്‌ പിന്നില്‍ ആരാണെന്ന് വ്യക്തമാക്കാത്ത നേപ്പാള്‍ പ്രധാനമന്ത്രി എംബസികളിലും ഹൊട്ടലുകളിലുമായി പല നീക്കങ്ങളും 
നടക്കുന്നുണ്ടെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറയുന്നു.

ഇന്ത്യയിലെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും എന്നും അദ്ധേഹം പറഞ്ഞു.
നേപ്പാളിലെ രാഷ്ട്രീയക്കാരും തന്നെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പങ്കാളികളാണ് എന്ന് നേപ്പാള്‍ പ്രധാനമന്ത്രി പറയുന്നു.

അതേസമയം നേപ്പാള്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്.

പാര്‍ട്ടി എക്സിക്യുട്ടീവ്‌ ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ)യുമായി പ്രധാനമന്ത്രി അഭിപ്രായ ഭിന്നതയിലാണ്.

പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ പ്രച്ചണ്ഡ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കുന്നു എന്നാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.

Also Read:ഞങ്ങള്‍ അന്നേ പറഞ്ഞു;ഡോവലിന്‍റെ ആദ്യ പണി നേപ്പാളിനെന്ന്;നേപ്പാള്‍ ഭരണ കക്ഷിയില്‍ ഭിന്നത രൂക്ഷം!

അതേസമയം തനിക്കെതിരായ നീക്കത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി ഗൂഡാലോചന സംശയിക്കുന്നു എന്നാണ് അദ്ധേഹത്തിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ പേരെടുത്തു പറയുന്നില്ല എങ്കിലും എംബസികളില്‍ ഗൂഡാലോചന എന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും എന്നും 
ശര്‍മ ഒലി പറയുന്നത് അട്ടിമറി നീക്കത്തില്‍ സംശയം ഉള്ളത് കൊണ്ടാണ്,ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം 
പുറത്തിറക്കിയതോടെ ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്.