നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം;തനിക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി ഒലി!

നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.പ്രധാനമന്ത്രിയുടെ രാജി ആവശ്യപെട്ട് ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ 

Last Updated : Jul 5, 2020, 08:35 AM IST
നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം;തനിക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി ഒലി!

കാഠ്മണ്ഡു:നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.പ്രധാനമന്ത്രിയുടെ രാജി ആവശ്യപെട്ട് ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ 
രംഗത്ത് വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തത്.

രാജിവെയ്ക്കണം എന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ഉറച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച്ച നടത്തുകയും പിന്നാലെ മന്ത്രി മാരോട് നിങ്ങള്‍ ആര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കണം 
എന്ന് ആവശ്യപെടുകയും ചെയ്തു,തനിക്കൊപ്പമാണോ തന്‍റെ രാജി ആവശ്യപെടുന്നവര്‍ക്കൊപ്പമാണോ മന്ത്രിമാര്‍ എന്ന് വ്യക്തമാക്കണം എന്നാണ് പ്രധാനമന്ത്രി ഒലി 
മന്ത്രി മാരോട് പറഞ്ഞത്,

ഒന്ന് രണ്ട് ദിവസത്തിനകം നിര്‍ണായകമായ തീരുമാനം പ്രധാനമന്ത്രി ഒലിയുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് വിവരം,തിങ്കളാഴ്ച നേപ്പാള്‍ കമ്മ്യുണിസ്റ്റ് 
പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരും,ഇതില്‍ പാര്‍ട്ടി കോ ചെയര്‍മാന്‍ പ്രചണ്ഡ എന്ന പികെ ധഹല്‍ പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യം ആവര്‍ത്തിക്കും.

Also Read:നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം;ഭരണ കക്ഷിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍!

 

അതേസമയം പാര്‍ട്ടി പിളര്‍ത്തിക്കൊണ്ട് അധികാരത്തില്‍ തുടരുന്നതിനാണ് പ്രധാനമന്ത്രി ഒലി ശ്രമിക്കുന്നത്,തിരക്കിട്ട ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം കാഠ്മണ്ഡുവില്‍ നടന്നത്.
പ്രധാനമന്ത്രി ഒലിയും പ്രചണ്ഡയും തമ്മില്‍ കൂടിക്കാഴ്ചയോന്നും നടന്നില്ലെങ്കിലും ശനിയാഴ്ച്ച പ്രച്ചണ്ഡ മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തി,ശനിയാഴ്ച്ച നിശ്ചയിച്ചിരുന്ന 
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി തിങ്കളാഴ്ച ചേരുന്നതിനായി മാറ്റിവെയ്ക്കുകയും ചെയ്തു.
എന്തായാലും തനിക്കൊപ്പമുള്ള മന്ത്രിമാരുമായും പാര്‍ട്ടിയുടെ പാര്‍ലമെന്‍റംഗങ്ങളുമായും പ്രധാനമന്ത്രി ഒലി ആശയവിനിമയം നടത്തുകയാണ്.
പാര്‍ട്ടി പിളര്‍ത്തി അധികാരത്തില്‍ തുടരുന്നതിനായി പിന്തുണ തേടി ഒലി പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രെസ്സുമായും ബന്ധപെടുന്നുണ്ട്.

Trending News