നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം;നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്താന്‍ പ്രധാനമന്ത്രി ഒലി നീക്കം നടത്തുന്നു!

നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു,പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ 

Last Updated : Jul 3, 2020, 09:47 AM IST
നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം;നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്താന്‍ പ്രധാനമന്ത്രി ഒലി നീക്കം നടത്തുന്നു!

കാഠ്മണ്ഡു:നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു,പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ 
മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്,പ്രധാനമന്ത്രി രാജിവെയ്ക്കണം എന്ന് പാര്‍ട്ടിക്കുള്ളില്‍ 
ആവശ്യം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ഇപ്പോള്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്തുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.
നേപ്പാള്‍ പ്രസിഡന്റ്‌ ബിദ്യ ദേവി ഭാണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നിലവിലെ സാഹചര്യം പ്രസിഡന്റിനെ ബോധ്യപെടുത്തിയതായാണ് 
വിവരം.

പാര്‍ട്ടി പിളര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാള്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പ് വരുത്തുന്നതിനും ഒലി ശ്രമം നടത്തുന്നുണ്ട്.

നിലവില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് 174 അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉള്ളത്,ഇതില്‍ 78 പേര്‍ ഒലിക്കൊപ്പമാണ് എന്നാണ് വിവരം.
മറ്റൊരു മുതിര്‍ന്ന നേതാവ് പി കെ ധഹലിന് ഒപ്പം 53 പേരും മറ്റൊരു മുതിര്‍ന്ന നേതാവ് മാധവ് കുമാര്‍ നേപ്പാളിന് ഒപ്പം 43 പേരും ഉണ്ട്.

138 പേരുടെ പിന്തുണയുണ്ടെങ്കില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയും.

Also Read:നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;''മാനസികമായും ശാരീരികമായും ആശയപരമായും ഒലി പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനല്ല''

 

പ്രതിപക്ഷത്തുള്ള നേപ്പാളി കോണ്‍ഗ്രസിന്‌ 63 സീറ്റുകളാണ് ഉള്ളത്, നേപ്പാളി കോണ്‍ഗ്രസ്‌ പിന്തുണച്ചാല്‍ തനിക്ക് അധികാരത്തില്‍ തുടരാമെന്ന കണക്ക് കൂട്ടലിലാണ് 
കെ പി ശര്‍മ ഒലി.ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം,മന്ത്രിസഭയില്‍ ചേരാതെ ഒലിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നതിന് നേപ്പാള്‍ കോണ്‍ഗ്രസ്‌ 
തയ്യാറാകണം എന്ന അഭിപ്രായം നേപ്പാളി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കുണ്ട്.

എന്തായാലും ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം എന്ന ആവശ്യത്തില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഏകാധിപത്യ പ്രവണത അനുവധിക്കില്ലെന്ന നിലപാടില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണ്.

Trending News