)
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾ നിരോധിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് നേപ്പാളിൽ യുവാക്കൾ ശക്തമായ പ്രതിഷേധവുമായി തെരുവുകളിൽ ഇറങ്ങി. പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 14 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലേക്കും വ്യാപിച്ചു.
ടിയർ ഗ്യാസ് ഷെല്ലുകളും റബർ ബുള്ളറ്റുകളും ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താനുള്ള പോലീസ് നടപടികൾക്ക് പിന്നാലെ കാഠ്മണ്ഡുവിൽ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പാർലമെന്റിന് സമീപത്തെ നിയന്ത്രിതമേഖലയിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കുകയും നിരോധനാജ്ഞ വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തതിനെ തുടർന്നാണ് സൈന്യത്തെ വിന്യസിച്ചത്.
പ്രതിഷേധം ശക്തമായതോടെ നിരോധനാജ്ഞ വ്യാപിപ്പിച്ച് കാഠ്മണ്ഡു ഭരണകൂടം ഉത്തരവിറക്കി. നേരത്തെ ബാനേശ്വറിൽ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലവിൽ പ്രസിഡന്റിന്റെ വസതി, വൈസ് പ്രസിഡന്റിന്റെ വസതി, മഹാരാജ് ഗഞ്ജ്, സിംഹ ദർബാർ, പ്രധാനമന്ത്രിയുടെ വസതി, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും നിരോധനാജ്ഞ വ്യാപിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയാണ് സാമൂഹിക മാധ്യമങ്ങൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തിയത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്യാത്ത ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങി 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
സർക്കാർ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിന് പിന്നാലെ വെള്ളിയാഴ്ച മുതൽ ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നേപ്പാളിൽ ലഭ്യമല്ലാതായി. ഇതിന് പിന്നാലെ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പൊതുജനങ്ങളുടെ ആശങ്കകളെ സർക്കാർ അവഗണിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.