)
കാഠ്മണ്ഡു: ജെൻ-സി പ്രക്ഷോഭത്തെ തുടർന്ന് ഇടക്കാല സർക്കാർ രൂപീകരിക്കേണ്ടി വന്ന നേപ്പാളിൽ പുതിയ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് അടുത്ത തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ അറിയിച്ചു. ഔദ്യോഗിക പ്രസ്താവനയിൽ, തിരഞ്ഞെടുപ്പ് നടത്തുന്നതിൽ സഹകരിക്കണമെന്ന് നേപ്പാളിലെ രാഷ്ട്രീയ പാർട്ടികളോട് രാമചന്ദ്ര പൗഡൽ അഭ്യർത്ഥിച്ചു.
സോക്ഷ്യൽ മീഡിയ നിരോധനവും അഴിമതി ആരോപണവുമാണ് ജെൻ-സി പ്രക്ഷോപത്തിന് കാരണമായത്. പ്രതിഷേധം ശക്തമായതോടെ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വച്ചു. ദിവസങ്ങൾ നീണ്ട അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യം ഇപ്പോൾ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം,രാജ്യവ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ അവസാനിച്ചിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ, പൊതുഗതാഗതം ഇന്ന് രാവിലെ പുനരാരംഭിച്ചു, കാഠ്മണ്ഡുവിൽ നിന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾ യാത്ര ആരംഭിച്ചു.
ജെൻ-സി പ്രക്ഷോഭത്തിൽ 51 പേർ മരണപ്പെടുകയും, 1300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ആയിരക്കണക്കിന് തടവുകാർ രക്ഷപെടുന്നതിനും പ്രക്ഷോഭം കാരണമായി. ശനിയാഴ്ച വൈകുന്നേരം, പ്രതിഷേധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി നേപ്പാളി പൗരന്മാർ ബൗദ്ധനാഥ് സ്തൂപത്തിന് പുറത്ത് ഒത്തുകൂടി മെഴുകുതിരി മാർച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.