)
ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഡോസോ മേഖലയിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും മറ്റൊരാളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്.
In a heinous terror attack on 15 July in Niger’s Dosso region, two Indian nationals tragically lost their lives and one was abducted.
— India in Niger (@IndiainNiger) July 18, 2025
Our heartfelt condolences to the bereaved families.
Mission in Niamey is in touch with local authorities to repatriate mortal remains and ensure…
'ജൂലൈ 15ന് നൈജറിലെ ഡോസോ മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഒരാളെ തട്ടിക്കൊണ്ടുപോയി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും തട്ടിക്കൊണ്ടുപോകപ്പെട്ടയാളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും നിയാമിലെ അധികാരികളെ ബന്ധപ്പെട്ടു. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പുലർത്തുക'- നൈജറിലെ ഇന്ത്യൻ എംബസി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ഡോസോ മേഖലയിലെ വൈദ്യുതി നിർമാണം നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തിന് നേരെയാണ് അജ്ഞാതരായ ആയുധധാരികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.