)
നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മഹ്ദി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിന് തങ്ങൾ വഴങ്ങില്ല. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി.
കുടുംബത്തിലെ മറ്റ് പലരും നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി കൊണ്ട് അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തിയത്. മധ്യസ്ഥ ശ്രമങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് മഹ്ദി വ്യക്തമാക്കി.
നീതി (ഖ്വിസാസ്) മാത്രമാണ് തങ്ങളുടെ ആവശ്യം. സത്യം ഒരിക്കലും മറക്കപ്പെടുന്നില്ലെന്നും എത്ര വൈകിയാലും നീതി നടപ്പാകുമെന്നുമാണ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യം വന്നിട്ടില്ലെന്ന റിപ്പോർട്ടുകളുണ്ട്. അതിനാൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരാൻ സാധ്യതയുണ്ട്. അബ്ദുൽ ഫത്താഹ് മഹ്ദി അടക്കം അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഇന്നലെ ജൂലൈ 15നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവ് വന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധശിക്ഷ നിർത്തി വച്ചിരിക്കുന്നുവെന്നാണ് വിധിപകർപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്നത് വ്യക്തമല്ല. കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെയാണ് നിമിഷയുടെ വധശിക്ഷ നീട്ടിവെച്ചത്. തുടർന്നും ഇടപെടൽ നടത്തും എന്നാണ് കാന്തപുരം വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.