close

News WrapGet Handpicked Stories from our editors directly to your mailbox

രസതന്ത്ര നൊബേല്‍ പുരസ്‌കാരം 3 പേര്‍ക്ക്

2019-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നു പേരാണ് പുരസ്കാരത്തിന് അര്‍ഹരായത്. 

Sheeba George | Updated: Oct 9, 2019, 05:47 PM IST
രസതന്ത്ര നൊബേല്‍ പുരസ്‌കാരം 3 പേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2019-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നു പേരാണ് പുരസ്കാരത്തിന് അര്‍ഹരായത്. 

അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റി൦ഗ്ഹാം, എന്നിവര്‍ക്കൊപ്പം ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോയുമാണ്‌ പുരസ്കാരം നേടിയത്.

ലിഥിയം അയണ്‍ ബാറ്ററി വികസിപ്പിച്ചതിനാണ് മൂവരും പുരസ്കാരത്തിന് അര്‍ഹരായത്. 

ശാസ്ത്ര സാങ്കേതികവിദ്യ ഇത്രയധികം പുരോഗതി പ്രാപിച്ച ഇന്നത്തെ കാലത്ത് അനുദിന ജീവിതത്തില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ ആവശ്യകത ഏറെയാണ്‌. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, വൈദ്യുതി വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ലിഥിയം അയണ്‍ ബാറ്ററികള്‍ ലോകത്തെ പുതിയദിശയിലേക്ക് നയിക്കാന്‍ കാരണമായെന്നാണ് നൊബേല്‍ പുരസ്കാരസമിതിയുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ഭൗതികശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.