)
2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് ഇവർക്ക് പുരസ്കാരം. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവർ പഠിച്ചത്. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവർ പരിശോധിച്ചു.
ഇതിൽ നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസ് ഇല്ലിനോയിയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കിർ പുരസ്കാരത്തിന് അർഹനായത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിന് മറ്റു രണ്ടുപേരും പുരസ്കാരം പങ്കിട്ടു. ഫിലിപ്പ് അഗിയോണ്‍ ഫ്രാൻസിലുള്ള പാരിസിലെ കോളജ് ദെ ഫ്രാൻസ്, ഐഎൻഎസ്ഇഎഡിയിലും, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൻ സയൻസിലും പഠിപ്പിക്കുന്നുണ്ട്. യുഎസിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.