)
2025 ലെ സമാധാന നൊബേൽ മരിയ കൊറിന മച്ചാഡോയ്ക്ക്. ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പോരാട്ടത്തിനാണ് നൊബേൽ.
വെനിസ്വേലയിലെ ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ മുഖമായ മച്ചാഡോ ലാറ്റിൻ അമേരിക്കൻ ജനതയുടെ പ്രതീകമാണ്.
മരിയ കൊറിന മച്ചാഡോ
1967 ഒക്ടോബർ 7-ന് വെനസ്വേലയിലെ കാരക്കാസിലാണ് മച്ചാഡോ ജനിച്ചത്. ആൻഡ്രേസ് ബെല്ലോ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദവും, കാരക്കാസിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സുപ്പീരിയേഴ്സ് ഡി അഡ്മിനിസ്ട്രേഷനിൽ നിന്ന് ബിരുദാനന്തര നേടിയിട്ടുണ്ട്. 2009 ൽ യേൽ യൂണിവേഴ്സിറ്റിയുടെ വേൾഡ് ഫെലോസ് പ്രോഗ്രാമിലും ഇവർ അംഗമായിരുന്നു.
വോട്ട് നിരീക്ഷണ സംഘടനയായ സുമാറ്റിൻ്റെ സ്ഥാപകയായി 2002 ൽ മച്ചാഡോ രാഷ്ട്രീയത്തിൽ പ്രവേശിച്ചു .വെൻ്റെ വെനിസ്വേല എന്ന രാഷ്ട്രീയ പാർട്ടിയുടെ ദേശീയ കോർഡിനേറ്ററാണ്. 2012 ൽ പ്രസിഡൻ്റ് പ്രൈമറിയിൽ അവർ സ്ഥാനാർത്ഥിയായി മത്സരിച്ച അവർ ഹെൻറിക് കാപ്രിലസിനോട് പരാജയപ്പെട്ടു. 2014 ലെ വെനിസ്വേലൻ പ്രതിഷേധങ്ങളിൽ , പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിൽ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചതിന് 2014-ൽ പാർലമെൻ്റിൽ നിന്ന് മരിയ പുറത്താക്കപ്പെട്ടിരുന്നു. 2024 ലേക്കുള്ള വെനിസ്വേലൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള യൂണിറ്റി സ്ഥാനാർത്ഥിയാകാൻ മച്ചാഡോ പ്രതിപക്ഷ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. പക്ഷെ വെനിസ്വേലയിലെ കൺട്രോളർ ജനറൽ പൊതു പദവി വഹിക്കുന്നതിൽ നിന്ന് അവരെ അയോഗ്യരാക്കി. 2024 ഓഗസ്റ്റിൽ, മഡുറോ സർക്കാരിന്റെ കീഴിലുള്ള തന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ട് മച്ചാഡോ ഒളിവിൽ പോയി.
2018 ലെ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളിൽ മച്ചാഡോ ഇടം നേടി; ചാൾസ് ടി. മനാറ്റ് പ്രൈസ്, ലിബർട്ടാഡ് കോർട്ടെസ് ഡി കാഡിസ്, ലിബറൽ ഇൻ്റർനാഷണൽ ഫ്രീഡം പ്രൈസ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.