close

News WrapGet Handpicked Stories from our editors directly to your mailbox

അഞ്ച് ദിവസത്തേയ്ക്ക് വസ്ത്രങ്ങള്‍ അലക്കരുത്!

വെള്ളത്തില്‍ ഇരുമ്പിന്‍റെ അംശം അധികമായതോടെയാണ് വസ്ത്രങ്ങള്‍ അലക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.   

Ajitha Kumari | Updated: Oct 10, 2019, 12:29 PM IST
അഞ്ച് ദിവസത്തേയ്ക്ക് വസ്ത്രങ്ങള്‍ അലക്കരുത്!

നോര്‍ത്ത് കരോലിന: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ താമസക്കാര്‍ ഒരാഴ്ചത്തേയ്ക്ക് അലക്കല്‍ ഉപേക്ഷിച്ചു!

അതേ, സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ഫ് സിറ്റി നിവാസികള്‍ ഈ ആഴ്ച വസ്ത്രങ്ങള്‍ അലക്കുന്നത്‌ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ന് അലക്കു നിരോധനത്തിന്‍റെ നാലാം ദിവസമാണ്. 

വെള്ളത്തില്‍ ഇരുമ്പിന്‍റെ അംശം അധികമായതോടെയാണ് വസ്ത്രങ്ങള്‍ അലക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ജനങ്ങള്‍ പ്രതിസന്ധിയിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഒക്ടോബര്‍ 11 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വെള്ളത്തിലെ ഇരുമ്പിന്‍റെ അംശം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ്. 

ഇരുമ്പിന്‍റെ അംശം കൂടുതലുള്ള വെള്ളത്തില്‍ വസ്ത്രങ്ങള്‍ അലക്കിയാല്‍ തുണികള്‍ കേടുവരാനുള്ള സാധ്യത മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇരുമ്പിന്‍റെ അംശം കൂടുതലാകുന്നത് വെള്ളത്തിന്‍റെ നിറത്തില്‍ വ്യത്യസമുണ്ടാക്കുമെങ്കിലും കുടിക്കുന്നതില്‍ അപകടമില്ലയെന്ന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.