ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ; 'വലിയ പുരോഗതി' എന്ന് ട്രം​പ്

ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും ദീർഘദൂര മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ർ​ത്തി ​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ പ്രഖ്യാപിച്ചു. യു​എ​സി​നെ പ്ര​കോ​പി​പ്പി​ച്ച ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഈ മ​നം മാ​റ്റം വളരെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഡോണാ​ൾ​ഡ് ട്രം​പ് വ​ര​വേറ്റ​ത്. 'വലിയ പുരോഗതി' എന്നാണ് ട്രം​പ് കിം ​ജോം​ഗിന്‍റെ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്‌.

Last Updated : Apr 21, 2018, 09:40 AM IST
ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ; 'വലിയ പുരോഗതി' എന്ന് ട്രം​പ്

ഉ​ത്ത​ര​കൊ​റി​യ​: ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും ദീർഘദൂര മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ർ​ത്തി ​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ പ്രഖ്യാപിച്ചു. യു​എ​സി​നെ പ്ര​കോ​പി​പ്പി​ച്ച ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഈ മ​നം മാ​റ്റം വളരെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഡോണാ​ൾ​ഡ് ട്രം​പ് വ​ര​വേറ്റ​ത്. 'വലിയ പുരോഗതി' എന്നാണ് ട്രം​പ് കിം ​ജോം​ഗിന്‍റെ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്‌.

ഈ പ്രഖ്യാപനം ഉ​ത്ത​ര​കൊ​റി​യയ്ക്കും ലോകത്തിനുതന്നെയും ഒരു സദ്‌വാര്‍ത്തയാണ് എന്ന് ട്രം​പ്  അഭിപ്രായപ്പെട്ടു. ഉച്ചകോടിയില്‍ കാണാമെന്നുള്ള സന്ദേശവും ട്രം​പ് തന്‍റെ ട്വിട്ടെരില്‍ കുറിച്ചു.

ശ​നി​യാ​ഴ്ച മു​ത​ൽ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്ത​റ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടും കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് ആ​ണ​വ​പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​തെന്നാണ് വാ​ർ​ത്താ ഏ​ജ​ൻ​സി പ​റ​യു​ന്നത്.

ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​മാ​ണെ​ന്ന് നേ​ര​ത്തെ ഉ​ത്ത​ര​കൊ​റി​യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൊ​റി​യ​ൻ യു​ദ്ധ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള സൈ​നി​ക​രെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഉ​പാ​ധി​ക​ളൊ​ന്നും വ​യ്ക്കാ​തെ നി​രാ​യു​ധീ​ക​ര​ണ ച​ർ​ച്ച​യാ​വാ​മെ​ന്നാ​ണു ഉത്തരകൊറിയ സ​മ്മതി​ച്ചി​ട്ടു​ള്ള​ത്.

അതേസമയം, ഇ​രു​കൊ​റി​യ​ക​ളും ത​മ്മി​ൽ അ​ടു​ത്ത​യാ​ഴ്ച ന​ട​ത്താ​നി​രി​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ സ​മാ​ധാ​ന നീ​ക്കം. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ചയാ​ണ് ഇ​രു​കൊ​റി​യ​ക​ളു​ടെ​യും അ​തി​ർ​ത്തി​യി​ലു​ള്ള പാ​ൻ​മു​ൻ​ജോം ഗ്രാ​മ​ത്തില്‍ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യി ഇ​രു​കൊ​റി​യ​ക​ളു​ടെ​യും നേ​താ​ക്ക​ൾ ത​മ്മി​ൽ പ്ര​ത്യേ​ക ഹോ​ട്ട് ലൈ​ൻ സ്ഥാ​പി​ച്ചു. കിം ​ജോം​ഗ് ഉ​ന്നി​നും മൂ​ൺ ജേ ​ഇ​ന്നി​നും നേ​രി​ട്ടു ടെ​ല​ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഇ​ത്ത​ര​മൊ​രു ഹോ​ട്ട് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത് ചരിത്രത്തില്‍ തന്നെ ആ​ദ്യ​മാ​ണ്.

 

 

 

Trending News