)
വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ചരിത്രം രചിച്ച് സൊഹ്റാൻ മംദാനി. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് 34കാരനായ മംദാനി. ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം, ദക്ഷിണേഷ്യൻ മേയർ എന്ന സ്ഥാനവും ഇനി സൊഹ്റാൻ മംദാനിക്ക് സ്വന്തം. ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനിയാണ് ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥിയും മുൻ ഗവർണറും ആയ ആൻഡ്രൂ ക്വോമോ മംദാനിയേക്കാൾ ഏറെ പിന്നിലായെന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി കർട്ടിസ് സ്ലീവ മത്സരിച്ചിരുന്നു. ഇതേ സമയമാണ് ബലാത്സംഗക്കേസിൽ ഉൾപ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്.
— Zohran Kwame Mamdani (@ZohranKMamdani) November 5, 2025
അഭിപ്രായ സർവേകളിലും മംദാനിക്കായിരുന്നു മുൻതൂക്കം. ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും കൊളംബിയ സർവകലാശാലയിലെ അധ്യാപകനും ഇന്ത്യൻ വംശജനുമായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് സൊഹ്റാൻ മംദാനി ജനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.