ഗാഢമായ പ്രണയം നഷ്ടപ്പെടുത്തിയത് ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം!!

2012 ലായിരുന്നു ഡേവ് ഡേറ്റിങ്ങ് സൈറ്റിലൂടെ ലിന്‍ഡ സ്മിത്ത് എന്ന യുവതിയുമായി പരിചയത്തിലാകുന്നത്.   

Last Updated : Mar 3, 2019, 09:28 AM IST
ഗാഢമായ പ്രണയം നഷ്ടപ്പെടുത്തിയത് ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം!!

നോഫേക്ക്: ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപെട്ട് പ്രണയത്തിലായി ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായി എന്നൊക്കെ എത്ര വാര്‍ത്ത വന്നാലും ആരും പഠിക്കുന്നില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ സംഭവം.

അതെ ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഗാഢമായ പ്രണയത്തിലായി ഒടുവില്‍ ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയിരിക്കുകയാണ് 59 കാരനായ ഒരു ഇംഗ്ലണ്ടുകാരന്. 

15, 000 യുകെ പൗണ്ട് അതായത് പതിനാല് ലക്ഷവും കുറച്ച് ചില്ലറയുമാണ് ഡേവ് ഹസല്‍ എന്ന നോഫേക്ക് നിവാസിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡേറ്റിങ്ങ് സൈറ്റില്‍ പരിചയപ്പെട്ട യുവതി പറ്റിച്ചെടുത്തത്. 2012 ലായിരുന്നു ഡേവ് ഡേറ്റിങ്ങ് സൈറ്റിലൂടെ ലിന്‍ഡ സ്മിത്ത് എന്ന യുവതിയുമായി പരിചയത്തിലാകുന്നത്. 

ഫോണിലൂടെയും മറ്റും സംസാരിച്ചതല്ലാതെ സ്‌കൈപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡേവിന് കാണാന്‍ സാധിച്ചിരുന്നില്ല. കാനഡക്കാരിയാണ് എന്നാണ് ഡേവിനെ യുവതി ധരിപ്പിച്ച് വെച്ചിരുന്നത്. ഫോണിലൂടെയുളള യുവതിയുടെ കാനേഡിയന്‍ ഭാഷയിലുളള സംസാരവും ഡേവിനെ കൂടുതല്‍ ഇവരുമായി വിശ്വാസം വളര്‍ത്തി. 

ബന്ധം നീണ്ടതോടെ ഡേവിന്റെ മനസില്‍ പ്രണയം പൂത്തിലഞ്ഞു. ഒടുവില്‍ ലിന്‍ഡയെ വിവാഹം കഴിക്കാന്‍ ഡേവ് തീരുമാനിച്ചു. ഇക്കാര്യം യുവതിയെ ഡേവ് അറിയിക്കുകയും ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

തുടര്‍ന്നാണ് യുവതി യഥാര്‍ത്ഥ സ്വരൂപം പുറത്തെടുത്തത്. ഡേവിനോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി. തനിക്ക് കാനഡയില്‍ നിന്ന് യുകെയില്‍ എത്താനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പണം ആവശ്യമുണ്ടെന്ന് ഡേവിനെ അറിയിച്ചു. 

പ്രണയത്തിന് കണ്ണും കതുമോന്നും ഉണ്ടാവില്ലല്ലോ. പ്രണയിനി പറഞ്ഞത്‌ അപ്പാടെ വിശ്വസിച്ച ഡേവ് പ്രണയിനിക്കായി തന്റെ സമ്പാദ്യമായ മൊത്തം തുകയും അയച്ച് നല്‍കി. അവസാനം ഫളൈറ്റ് ടിക്കറ്റ് എടുക്കുന്ന ഘട്ടമെത്തിയപ്പോഴാണ് താന്‍ ചതിയില്‍പ്പെട്ട കാര്യം പാവം ഡേവ് മനസിലാക്കിയത്. 

യുവതിക്ക് ഫളൈറ്റ് ടിക്കറ്റ് എടുത്ത് നല്‍കാനായി സ്ഥലം ചോദിച്ചപ്പോള്‍ ഘാന എന്നായിരുന്നു യുവതിയുടെ മറുപടി. എന്തായാലും ഡേറ്റിങ്ങ് സൈറ്റിലൂടെ കാനഡക്കാരി എന്ന വ്യാജേന ഘാനക്കാരി ഡേവിന്റെ കൈയ്യില്‍ നിന്ന് മുക്കിയ തുക തിരികെ കിട്ടില്ലെന്ന് ഡേവിന് ബാങ്കുമായി ബന്ധപ്പെട്ടതോടെ മനസിലായി. 

ഒപ്പം തന്റെ സ്വപ്നവും ആകെയുണ്ടായിരുന്ന പണവും കൈവിട്ടുപോയതിന്റെ വേദനയിലാണ് ഡേവ് ഇപ്പോള്‍.

Trending News