ന്യൂഡൽഹി: ലോകസുന്ദരിപ്പട്ടം നേടി തായ്‌ലൻഡ് സുന്ദരി ഒപാൽ സുചാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിക്കൊണ്ടാണ് തായ്‌ലൻഡ് സുന്ദരി ഒപാൽ സുചാത കിരീടം ചൂടിയത്.
Also Read: തന്റെ സമയം കഴിഞ്ഞുവെന്ന് മസ്‌ക്! ട്രംപുമായി പിണങ്ങി, ഇനി ഡോജില്‍ ഇല്ല
രണ്ടാംസ്ഥാനം മിസ് എത്യോപ്യയും, മൂന്നാംസ്ഥാനം മിസ് പോളണ്ടും, നാലാം സ്ഥാനം മിസ് മാർട്ടനിയും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കാരിയായ നന്ദിനി ഗുപ്ത അവസാന എട്ടിൽ ഇടം നേടാതെ പുറത്താകുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്കോവ തായ്‌ലൻഡ് സുന്ദരി സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലായിരുന്നു ഇന്നലെ വൈകുന്നേരം ആറരയോടെയാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.
മെയ് 7 ന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് 108 സുന്ദരികളാണ് ഉണ്ടായിരുന്നത്. അമേരിക്ക-കരീബിയന്‍, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ,-ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം നടന്നത്. ആദ്യഘട്ട എലിമിനേഷന് ശേഷം ഇരുപത് പേര്‍ അതായത് ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേരെ വീതം അടുത്ത ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും എട്ടു പേർ അടുത്ത ഘട്ടത്തിലെത്തി. ശേഷം അവസാന ഘട്ടത്തില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഒരാൾ എന്ന രീതിയിൽ തിരഞ്ഞെടുത്തു. തുടർന്ന് അവസാന നാലില്‍ നിന്നാണ് ഒപാല്‍ സുചാത ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. ഒപാല്‍ സുചാത ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ്.
Also Read: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കന്നി രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ചടങ്ങിൽ മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഒപ്പം ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.
2003 സെപ്റ്റംബർ 20 ന് തായ്‌ലൻഡിലെ മനോഹരമായ നഗരമായ ഫുക്കറ്റിൽ ജനിച്ച ഒപാൽ ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ വേരൂന്നിയ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. തായ്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിൽ പ്രാവീണ്യമുള്ള ഒപ്പൽ ആഗോളതലത്തിൽ അവബോധമുള്ള പുതിയ തലമുറയിലെ സൗന്ദര്യ റാണിമാരെ പ്രതിനിധീകരിക്കുന്നു. തായ്‌ലൻഡിലെ അക്കാദമിക് മികവിന് പേരുകേട്ട സ്ഥാപനങ്ങളായ കജോങ്കിറ്റ്‌സുക്‌സ സ്‌കൂളിലും ട്രയാം ഉഡോം സുക്‌സ സ്‌കൂളിലുമാണ് ഒപാൽ വിദ്യാഭ്യാസം നടത്തിയത്. 2024 ലെ മിസ് യൂണിവേഴ്സ് തായ്‌ലൻഡ് കിരീടം നേടിയതോടെയാണ് ഒപാൽ ആദ്യമായി സൗന്ദര്യ മത്സര ലോകത്ത് തരംഗം സൃഷ്ടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.