ജനീവ:  കൊറോണ വൈറസ് തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമാകുമ്പോൾ പല രാജ്യങ്ങളും ജനങ്ങൾക്ക് ഇളവുകൾ കൂടുതലായി നൽകി തുടങ്ങുകയാണ്.  ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി WHO രംഗത്ത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇങ്ങനെ നിയന്ത്രണങ്ങളിൽ പെട്ടെന്ന് ഇളവ് വരുത്തുന്നത് 'ദുരന്തങ്ങളുണ്ടാക്കാനുള്ള പാചക കുറിപ്പാണ്' എന്നാണ് WHO ഡയറക്ടർ ജനറൽ Tedors Adhanom Ghebreyesus നൽകിയ മുന്നറിയിപ്പ്.    വൈറസിനുമേൽ എത്രത്തോളം നിയന്ത്രണണങ്ങളാണോ രാജ്യങ്ങൾ നൽകുന്നത് അത്രത്തോളം അപകടം കുറയ്ക്കാനാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.  ഇത് ഒരു അസാധ്യമായ കാര്യമൊന്നും അല്ലെന്നും അദ്ദേഹം പറഞ്ഞു.   


Also read: ചിലവ് കുറഞ്ഞ കൊറോണ വാക്സിന്‍; ഇന്ത്യന്‍ കമ്പനിയുമായി കൈക്കോര്‍ത്ത് യുഎസ്


ഏതാണ്ട് 8 മാസത്തോളമായി സാധാരണ ജീവിതം അവസാനിച്ചിട്ട് അപ്പോഴേക്കും പലരും നിയന്ത്രണങ്ങൾ മടുത്തുവെന്ന് മനസിലാക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ സമ്പദ് വ്യവസ്ഥകൾ തുറന്നു കൊടുക്കാനുള്ള ശ്രമങ്ങളോട് WHO പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാത്രമല്ല നമ്മുടെ കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങുകയും ആളുകൾ ഓഫീസിലേക്ക് പോയി തുടങ്ങുകയും ചെയ്യണം.  എന്നാൽ അതെല്ലാം സുരക്ഷിതമായി വേണം ചെയ്യാനെന്നും അദ്ദേഹം [പറഞ്ഞു.  


കൊറോണ മഹാമാരിയൊക്കെ പോയിയെന്ന്  ഒരു രാജ്യത്തിനും ആശ്വസിക്കാൻ കഴിയില്ലെന്നും വൈറസ് വൈറസ് എളുപ്പത്തിൽ പടരുന്നുവെന്നതാണ് സത്യമെന്നും അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും WHO ഡയറക്ടർ ജനറൽ വ്യക്തമാക്കി. 


Also read: അമ്മയ്ക്കൊപ്പം ഓണമാഘോഷിക്കാൻ നയൻസും വിഘ്നേഷും കൊച്ചിയിൽ.. 


ആളുകൾ കൂട്ടം കൂടുമ്പോൾ വൈറസ് എളുപ്പത്തിൽ പടരുമെന്ന് പറഞ്ഞ അദ്ദേഹം ആരാധനാലയങ്ങളിലും  സ്റ്റേഡിയങ്ങളിലും നൈറ്റ് ക്ലബുകളിലും ആളുകള്‍ ഒരുമിച്ച് കൂടുമ്പോൾ വൈറസിന്റെ വ്യാപനം കടുക്കുമെന്നും പറഞ്ഞു.  അതുകൊണ്ടുതന്നെ വൈറസ് ഭീഷണി വിലയിരുത്തി വേണം പൊതുയോഗങ്ങളും മറ്റും അനുവദിക്കാനെന്നും WHO ഡയറക്ടർ ജനറൽ Tedors Adhanom Ghebreyesus പറഞ്ഞു.