പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇന്ത്യ തിരിച്ചടിച്ചതോടെ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ചൈന. ഇരു രാജ്യങ്ങളോടും ശാന്തത പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന.
സൈനിക നടപടി ഖേദകരമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ചൈനയുടെയും അയൽ രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും ശാന്ത പാലിക്കേണ്ടത് പ്രധാനമാണെന്നും ലിൻ ജിയാൻ വ്യക്തമാക്കി.
കൂടാതെ എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും സംഘർഷം കൂടുതൽ വഷളാക്കുന്ന സാഹചര്യങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ വ്യോമാക്രമണത്തിലൂടെ തകർത്തത്. ഇതോടെ സാഹചര്യം കൂടുതൽ സംഘർഷഭരിതമാകുകയാണ്. പാകിസ്ഥാന്റെ മിലിട്ടറി കേന്ദ്രങ്ങളെ അല്ല മറിച്ച് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









