ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു എന്നായിരുന്നു പാകിസ്താന്റെ വാദം. അഞ്ച് ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ തകര്‍ത്തു എന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇതേ വാദം ഉന്നയിച്ചു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.
ഒടുവില്‍ ഈ വാദത്തില്‍ ലോകത്തിന് മുന്നില്‍ തന്നെ പാകിസ്താന്‍ നാണം കെട്ടു. അന്തര്‍ദേശീയ ടെലിവിഷന്‍ മാധ്യമമായ സിഎന്‍എന്നിന്റെ വാര്‍ത്താ പരിപാടിയില്‍ പങ്കെടുത്ത പാകിസ്താന്‍ പ്രതിരോധമന്ത്രി ഖവാജ ആസിഫിന് ഉത്തരം മുട്ടിപ്പോയി. 'ഡോഗ്‌ഫൈറ്റില്‍' അഞ്ച് ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ തകര്‍ത്തു എന്ന വാദം ആവര്‍ത്തിച്ചപ്പോള്‍ ആയിരുന്നു ഇത്.
Pakistan defense minister humiliated by CNN on his fake claims of shooting down five Indian jets. pic.twitter.com/ZWfIJAMXQS
— Raja Muneeb (@RajaMuneeb) May 7, 2025
വാര്‍ത്താ അവതാരക, ഇതിന്റെ തെളിവുകള്‍ ചോദിച്ചപ്പോള്‍ ഖവാജ ആസിഫിന് കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല. അതിന്റെ തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട് എന്നായിരുന്നു വിശദീകരണം. തകര്‍ന്ന ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്ന ഉത്തരമായിരുന്നു നല്‍കിയത്. പാകിസ്താന്‍ സോഷ്യല്‍ മീഡിയയില്‍ അല്ല, ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ ആണെന്നും ഖവാജ പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വ്യാജ അവകാശവാദവും ഉന്നയിച്ചു.
എന്നാല്‍ ഇത്തരം ഒരു വാദം അംഗീകരിക്കാന്‍ സിഎന്‍എന്‍ അവതാരക തയ്യാറായിരുന്നില്ല. എന്താണ് ഔദ്യോഗികമായി നല്‍കാനുള്ള തെളിവ് എന്ന ചോദ്യം അവര്‍ ആവര്‍ത്തിച്ചു. അപ്പോഴും കൃത്യമായ ഒരു തെളിവ് നല്‍കാന്‍ പാകിസ്താന്‍ പ്രതിരോധമന്ത്രിയ്ക്ക് സാധിച്ചില്ല. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു എന്ന പാകിസ്താന്റെ വാദം ലോകത്തിന് മുന്നില്‍ പൊളിയുകയും ചെയ്തു.
ഇന്ത്യ ആക്രമിച്ചത് ഭീകരരുടെ താവളങ്ങളെ അല്ലേ എന്നും സിഎന്‍എന്‍ അവതാരക ചോദിച്ചു. എന്നാല്‍ അതെല്ലാം ഇന്ത്യ സ്വയം കരുതുന്നതാണെന്ന വിചിത്രവാദമായിരുന്നു ഖവാജ ഉയര്‍ത്തിയത്. സാധാരണക്കാര്‍ക്ക് നേര്‍ക്കാണ് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത് എന്നും ഖവാജ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









