)
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് പാകിസ്ഥാൻ. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറാകണമെന്ന് പാകിസ്ഥാൻ സർക്കാർ ആശുപത്രികൾക്കും മറ്റ് പ്രധാന കേന്ദ്രങ്ങൾക്കും നിർദേശം നൽകി.
ഇന്ത്യയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചു. 36 മണിക്കൂർ നേരത്തേക്കാണ് വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്. വ്യോമപാത പൂർണമായും അടച്ചിട്ടിരിക്കുകയാണ്. പാകിസ്ഥാനിലെ പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചിട്ടു.
ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒമ്പത് ഭീകര കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ ആക്രമണം നടത്തിയത്.
പുലർച്ചെ 1.05ന് ആണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഒന്നര വരെ ആക്രമണം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്. പഹൽഗാമിൽ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലേക്ക് ഇന്ത്യ തീമഴ പെയ്യിച്ചു.
മുറിട്കേ, ഭവൽപൂർ, കോട്ലി, സിലാൽ കോട്ട്, മുസഫറബാദ്, ടെഹ്റകലാൻ, ഭിംബീർ ഉൾപ്പെടെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾക്ക് മേലാണ് മിസൈലുകൾ വർഷിച്ചത്. റഫാൽ വിമാനത്തിൽ നിന്നാണ് മിസൈലുകൾ തൊടുത്തത്. പുലർച്ചെ 1.41ന് പ്രതിരോധ മന്ത്രാലയം ആദ്യ വാർത്താക്കുറിപ്പിറക്കി ഓപ്പറേഷൻ സിന്ദൂരിന്റെ വിവരങ്ങൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.