Pakistan Death Toll: ഓപ്പറേഷൻ സിന്ദൂർ; പാകിസ്താനിൽ കൊല്ലപ്പെട്ടത് 31 പേർ; 46 പേർക്ക് പരിക്ക്

India Operation Sindoor: 31 പേരാണ് ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനിൽ കൊല്ലപ്പെട്ടതെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 8, 2025, 05:49 AM IST
  • ആക്രമണത്തിൽ 46 പേർക്ക് പരിക്കേറ്റതായും പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
  • നേരത്തെ 26 പേർ മരിച്ചുവെന്നാണ് പാകിസ്താൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
  • വാർത്താസമ്മേളനം നടത്തിയ പാകിസ്താൻ സൈനിക ഉദ്യോ​ഗസ്ഥർ ഇന്ത്യയ്ക്കെതിരെ വർഗീയമായ പരാമർശങ്ങൾ നടത്തുകയും സഹതാപം പിടിച്ചുപറ്റാനുള്ള വാദങ്ങൾ ഉയർത്തുകയും ചെയ്തു.
Pakistan Death Toll: ഓപ്പറേഷൻ സിന്ദൂർ; പാകിസ്താനിൽ കൊല്ലപ്പെട്ടത് 31 പേർ; 46 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പഹൽ​ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയതായി റിപ്പോർട്ട്. ആക്രമണത്തിൽ 46 പേർക്ക് പരിക്കേറ്റതായും പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു. 

Add Zee News as a Preferred Source

നേരത്തെ 26 പേർ മരിച്ചുവെന്നാണ് പാകിസ്താൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്. വാർത്താസമ്മേളനം നടത്തിയ പാകിസ്താൻ സൈനിക ഉദ്യോ​ഗസ്ഥർ ഇന്ത്യയ്ക്കെതിരെ വർഗീയമായ പരാമർശങ്ങൾ നടത്തുകയും സഹതാപം പിടിച്ചുപറ്റാനുള്ള വാദങ്ങൾ ഉയർത്തുകയും ചെയ്തു. 

അതിനിടെ ഇന്ത്യയുടെ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടു എന്ന വ്യാജ വാദവും പാകിസ്താൻ നേരത്തെ ഉന്നയിച്ചിരുന്നു. അഞ്ച് ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ തകര്‍ത്തു എന്നായിരുന്നു പാകിസ്താന്‍ അവകാശപ്പെട്ടത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇതേ വാദം ഉന്നയിച്ചു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

Also Read: India Operation Sindoor: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പിഴവെന്ന്... പ്രത്യാഘാതമുണ്ടാകും; അര്‍ദ്ധരാത്രിയില്‍ യുദ്ധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി

അതേസമയം അര്‍ദ്ധരാത്രിയില്‍ പാകിസ്താനെ അഭിസംബോധന ചെയ്തുകൊണ്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രം​ഗത്തെത്തിയിരുന്നു. ഇന്ത്യചെയ്ത പിഴവിന് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താനില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ പിറകോട്ടില്ലെന്നും തിരിച്ചടിയ്ക്കുമെന്നും ഷെഹ്ബാസ് പറഞ്ഞു. ഇതിനായി ഏതറ്റം വരേയും പോകുമെന്നും എങ്ങനെ പ്രതികാരം ചെയ്യണമെന്ന് പാകിസ്താന് അറിയാമെന്നും ഷെഹ്ബാസ് പറഞ്ഞു.

എന്നാൽ ഭീകരവാദികളെ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. പക്ഷേ കൊല്ലപ്പെട്ട ഭീകരരെ രക്തസാക്ഷികള്‍ എന്നായിരുന്നു പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലെ പ്രകോപനം തുടരുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.

പ്രത്യാക്രമണം എന്ന നിലയില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. 15 പ്രദേശവാദികളും ഒരു ജവാനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പൂഞ്ച്- രജൗരി മേഖലയില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News