നീന്തുന്നതിനിടയില്‍ പാഞ്ഞെത്തി കൊലയാളി തിമിംഗലങ്ങള്‍; പിന്നീട് സംഭവിച്ചത്!!

ശാന്തമായ കടല്‍ തീരത്ത് ജൂഡ് നീന്തുന്നതിനിടയിലാണ് കൊലയാളി തിമിംഗലങ്ങളുടെ വരവ്.

Last Updated : Dec 17, 2018, 03:30 PM IST
നീന്തുന്നതിനിടയില്‍ പാഞ്ഞെത്തി കൊലയാളി തിമിംഗലങ്ങള്‍; പിന്നീട് സംഭവിച്ചത്!!

കടലില്‍ നീന്താന്‍ ഇറങ്ങുന്നവരുടെ പേടി സ്വപ്നമാണ് അക്രമകാരികളായ കൊലയാളി തിമിംഗലങ്ങള്‍. ഇവ അടുത്തെത്തിയാല്‍ പിന്നെ രക്ഷയില്ല മരണം ഉറച്ചു എന്നാണ് പലരും കരുതുന്നത്. അങ്ങനെയൊരു അവസ്ഥയായിരുന്നു അടുത്തിടെ ന്യൂസീലന്‍ഡിലെ ഹാഹെയ് ബീച്ചില്‍ കുളിക്കാനിറങ്ങിയ ജൂഡ് ജോണ്‍സണ്‍ എന്ന സ്ത്രീയ്ക്ക് ഉണ്ടായത്. 

കടലില്‍ നീന്തുന്നതിനിടയില്‍ തന്‍റെ അടുത്തേക്ക് പാഞ്ഞെത്തിയ തിമിംഗലങ്ങളെക്കണ്ട് ആ ജൂഡ് ശരിക്കും ഭയന്നു. എന്നാല്‍ ഭയന്ന പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്. കുളിക്കാനിറങ്ങിയ ജൂഡിന് കൂട്ടായെത്തിയ കൊലയാളി തിമിംഗലങ്ങള്‍ സമ്മാനിച്ചത് അവര്‍ക്ക് ചില അപൂര്‍വ നിമിഷങ്ങളായിരുന്നു.

ശാന്തമായ കടല്‍ തീരത്ത് ജൂഡ് നീന്തുന്നതിനിടയിലാണ് കൊലയാളി തിമിംഗലങ്ങളുടെ വരവ്. തീര നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡ്രോണിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ട് മുതിര്‍ന്ന കൊലയാളി തിമിംഗലങ്ങളും ഒരു കുട്ടി തിമിംഗലവുമാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളത്തിനടിയിലൂടെ ഇവര്‍ ജൂഡിന്‍റെ അരികിലേക്കെത്തുന്നത് ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണാം.

തിമിംഗലങ്ങളെ കണ്ടതോടെ ഭയന്നുപോയ ജൂഡ് പെട്ടെന്ന് കരയിലേക്ക് നീന്താന്‍ തുടങ്ങി. എന്നാല്‍ അവര്‍ക്കൊപ്പം നീന്തിയെത്തിയ തിമിംഗലങ്ങള്‍ ജൂഡിനെ വിടാതെ പിന്തുടര്‍ന്നു. പക്ഷേ പേടിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. അല്‍പ്പസമയം ജൂഡിനൊപ്പം നീന്തിയ ശേഷം മൂന്നംഗ സംഘം തീരത്തു നിന്ന് ആഴക്കടലിലേക്കു മടങ്ങുകയാണ് ഉണ്ടായത്. ജൂഡിനെ ഭയപ്പെടുത്താനല്ല ഒപ്പം കളിക്കാനാണ് തിമിംഗലങ്ങല്‍ എത്തിയതെന്നാണ് ദൃശ്യങ്ങള്‍ കണ്ടവര്‍ പറയുന്നത്.

More Stories

Trending News