Pahalgam Terror Attack: പാകിസ്ഥാന് മിസൈലുമായി ചൈന; കറാച്ചിയിലും ഇസ‍്‍ലാമാബാദിലും തുർക്കി വ്യോമസേനയുടെ ഹെർക്കുലീസ് വിമാനങ്ങൾ

China Sends Missile To Pakistan: പാകിസ്ഥാൻ വ്യോമസേനയ്ക്ക് ചൈനയുടെ നൂതന മിസൈലുകൾ ലഭിച്ചെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 12:33 PM IST
  • ചൈന പാകിസ്ഥാന് ദീർഘദൂര മിസൈലുകളും ആയുധങ്ങളും കൈമാറി
  • പാകിസ്ഥാന് പിഎൽ-15 ദീർഘദൂര മിസൈലുകളാണ് ചൈന നൽകിയത്
Pahalgam Terror Attack: പാകിസ്ഥാന് മിസൈലുമായി ചൈന; കറാച്ചിയിലും ഇസ‍്‍ലാമാബാദിലും തുർക്കി വ്യോമസേനയുടെ ഹെർക്കുലീസ് വിമാനങ്ങൾ

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടെ പാകിസ്ഥാന് മിസൈലുകളും ആയുധങ്ങളും നൽകി ചൈന. പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആയുധങ്ങളും നൽകിയത്. പാകിസ്ഥാൻ വ്യോമസേനയ്ക്ക് ചൈനയുടെ നൂതന മിസൈലുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Add Zee News as a Preferred Source

പാകിസ്ഥാന് പിഎൽ-15 ദീർഘദൂര മിസൈലുകളാണ് ചൈന നൽകിയിരിക്കുന്നത്. പാകിസ്ഥാൻ വ്യോമസേനയുടെ ജെഎഫ്-17 ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ പിഎൽ-15 ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

തുർക്കി വ്യോമസേനയുടെ വിമാനങ്ങൾ പാകിസ്ഥാനിൽ എത്തിയിട്ടുണ്ട്. സി-130 ഹെർക്കുലീസ് വിമാനങ്ങളാണ് പാകിസ്ഥാനിൽ എത്തിയിരിക്കുന്നത്. ആറ് വിമാനങ്ങൾ കറാച്ചിയിലേക്കും ഒരു വിമാനം ഇസ്ലാമാബാദിലേക്കുമാണ് എത്തിയത്.

ALSO READ: വീണ്ടും പാക് പ്രകോപനം; കുപ്‌വാരയിലും പൂഞ്ചിലും വെടിവെപ്പ്; തിരിച്ചടിച്ച് സൈന്യം

അതേസമയം, തുടർച്ചയായ നാലാം ദിവസവും അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. കുപ്വാരയിലും പൂഞ്ചിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ തുടർച്ചയായി വെടിവെപ്പ് നടത്തിയതോടെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾക്കടുത്ത് സൈന്യം എത്തിയതായും ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് ഭീകരർക്കായി തിരച്ചിൽ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News