തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്!

അതിനുവേണ്ടിയാണ് കശ്മീരില്‍ ദുരന്തസമാനമായ സഹാചര്യം ഉള്ളതെന്ന്‍ പ്രചരിപ്പിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.  

Last Updated : Oct 3, 2019, 12:07 PM IST
തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്!

വാഷിംഗ്‌ടണ്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള തീരുമാനത്തിനെതിരെയുള്ള പാക്കിസ്ഥാന്‍റെ നീക്കങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു.

വാഷിംഗ്‌ടണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 

കശ്മീരില്‍ തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് പാക്കിസ്ഥാന്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അതിനുവേണ്ടിയാണ് കശ്മീരില്‍ ദുരന്തസമാനമായ സഹാചര്യം ഉള്ളതെന്ന്‍ പ്രചരിപ്പിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 കശ്മീരില്‍ റദ്ദാക്കിയ നടപടി പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലയെന്നും ആലോചിച്ച് ഏറെക്കാലം കാത്തിരുന്നു നടപ്പാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.   

അത് ശരിയായ കാര്യം തന്നെയായിരുന്നുവെന്നും കുറെ മുന്‍പ് അത് ചെയ്യേണ്ടിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി.

ആഗസ്റ്റ് അഞ്ചിനു ശേഷം കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വളരെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമ്പോള്‍ കശ്മീരില്‍ സമാധാനവും സന്തോഷവും തിരികെ വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്ത്യ കശ്മീരില്‍ വിഭാവനം ചെയ്തിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ തകരുന്നത് പാക്കിസ്ഥാന്‍റെ 70 വര്‍ഷത്തെ പദ്ധതികളാണെന്ന് ഇന്നലെ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Trending News