കശ്മീരിനായി തെരുവിലിറങ്ങാന്‍ പാക്‌ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

അതിനായി ഇന്ന് ഉച്ചയ്ക്ക് അര മണിക്കൂര്‍ എല്ലാ ജോലികളും നിശ്ചലമാക്കി തെരുവിലിറങ്ങാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.   

Last Updated : Aug 30, 2019, 11:45 AM IST
കശ്മീരിനായി തെരുവിലിറങ്ങാന്‍ പാക്‌ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

അതിനായി ഇന്ന് ഉച്ചയ്ക്ക് അര മണിക്കൂര്‍ എല്ലാ ജോലികളും നിശ്ചലമാക്കി തെരുവിലിറങ്ങാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം. 

 

 

കശ്മീരിന് ഐക്യദാര്‍ഢ്യം [പ്രഖ്യാപിച്ച് നാളെ എല്ലാ ജനങ്ങളും ഉച്ചയ്ക്ക് 12 നും 12:30 നുമിടയ്ക്ക് തെരുവിലേക്കിറങ്ങണമെന്നും. കശ്മീരിലെ ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കികൊണ്ട് നമ്മള്‍ ഉണ്ടെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കൊടുക്കേണ്ടതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

Trending News