close

News WrapGet Handpicked Stories from our editors directly to your mailbox

അയ്യേ.. ഇത് ഇമ്രാനല്ല, സച്ചിനാണ്; പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് ട്രോളന്മാര്‍!!

രവീന്ദ്രനാഥ്‌ ടാഗോറിന്‍റെ വരികള്‍ ഖലീല്‍ ജിബ്രാന്‍റേതാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വീണ്ടും പഞ്ഞിക്കിട്ട് ട്രോളന്മാര്‍.

Updated: Jun 23, 2019, 12:28 PM IST
അയ്യേ.. ഇത് ഇമ്രാനല്ല, സച്ചിനാണ്; പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് ട്രോളന്മാര്‍!!

വീന്ദ്രനാഥ്‌ ടാഗോറിന്‍റെ വരികള്‍ ഖലീല്‍ ജിബ്രാന്‍റേതാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വീണ്ടും പഞ്ഞിക്കിട്ട് ട്രോളന്മാര്‍.

മറ്റൊരാളുടെ ട്വീറ്റിന്‍റെ പേരിലാണ് ഇമ്രാന്‍ ഖാന്‍ വീണ്ടും ട്രോളുകള്‍ക്ക് ഇരയാകുന്നത്.
 
ഇമ്രാന്‍റെ സഹായിയും പിടിഐയുടെ സഹസ്ഥാപകനുമായ നയീം ഉൽ ഹക്ക് ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം.'1969-ല്‍ ഇമ്രാന്‍ ഖാന്‍' എന്ന അടിക്കുറിപ്പോടെയാണ് നയീം ചിത്രം പങ്കുവച്ചിരിക്കുന്നത്. 

എന്നാല്‍, ഇമ്രാന്‍ ഖാന്‍ എന്ന പേരില്‍ നയീം പങ്കുവച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കറിന്‍റെ ഒരു പഴയകാല ചിത്രമാണ്. നയീം ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ട്രോളുകളും മീമുകളും കൊണ്ട് കമന്‍റ് ബോക്സ് നിറഞ്ഞു. 

'1988ല്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍' എന്ന അടിക്കുറിപ്പോടെ ഇമ്രാന്‍ ഖാന്‍റെ ചിത്രം പങ്കുവച്ചാണ് ഒരു ആരാധകന്‍ നയീമിന് മറുപടി നല്‍കിയത്. ചിലരാകട്ടെ, സച്ചിന്‍റെ ഫോട്ടോയില്‍ സ്വന്തം മുഖം ഒട്ടിച്ചാണ് മീമുകള്‍ തയാറാക്കിയത്. 

സല്‍മാന്‍ ഖാനെ ഷുഐബ് അക്തറാക്കിയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.ചിത്രം പങ്കുവെച്ച നയീമിനെക്കാള്‍ ട്രോള്‍ ചെയ്യപ്പെടുന്നത് ഇമ്രാന്‍ ഖാനാണ് എന്നതാണ് രസകരം.