)
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുക്വ പ്രവിശ്യയിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബജൗർ ജില്ലയിലെ ഖാർ തെഹ്സിലിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം.
സ്ഫോടനം ആസൂത്രിതമാണെന്നും, ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ച് നടത്തിയതാണെന്നും ബജൗർ ജില്ലാ പോലീസ് ഓഫീസർ വഖാസ് റഫീഖ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തില്ല. ആക്രമണം നടത്തിയവരെന്ന് സംശയിക്കപ്പെടുന്ന തീവ്രവാദികൾ മറ്റൊരു പ്രാദേശിക പൊലീസ് സ്റ്റേഷനിൽ അക്രമണം നടത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. പ്രദേശത്ത് സുരക്ഷ ശക്തമാക്കി അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.