Pakistan Blast: സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റി; പാകിസ്ഥാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു

Bomb Explosion Pakistan: ബലൂചിസ്ഥാനിലെ നൗഷ്കിയിൽ വച്ച് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2025, 05:33 PM IST
  • ഏഴ് ബസുകളാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്
  • തഫ്താനിലേക്ക് പോകുകയായിരുന്നു വാഹനങ്ങൾക്കുനേരെ നൗഷ്കിയിൽ വച്ചാണ് ആക്രമണമുണ്ടായത്
Pakistan Blast: സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റി; പാകിസ്ഥാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ നൗഷ്കിയിൽ വച്ച് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പോലീസ് മേധാവി സഫർ സമാനാനി പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബു​ഗ്തി ആക്രമണത്തെ അപലപിച്ചു. ഏഴ് ബസുകളാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. തഫ്താനിലേക്ക് പോകുകയായിരുന്നു വാഹനങ്ങൾ.

സ്ഫോടക വസ്തുക്കൾ നിറച്ച കാർ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ബലൂച് ലിബറേഷൻ ആർമി നാനൂറോളം യാത്രക്കാരുമായി പോയ ട്രെയിൻ റാ‍ഞ്ചി യാത്രക്കാരെ ബന്ദികളാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News