റാവൽപിണ്ടി: ബാലിസ്റ്റിക് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് പാകിസ്ഥാൻ. 450 കിലോമീറ്റർ പരിധിയിലുള്ള മിസൈൽ പരീക്ഷണം നടത്തിയെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. സൈനികാഭ്യാസത്തിന്റെ ഭാഗമായി അബ്ദാലി വെപ്പൺ സിസ്റ്റത്തിന്റെ ഭാഗികമായ പരീക്ഷണം നടത്തിയതെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന അവകാശവാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ഏതെങ്കിലും തരത്തിൽ മിസൈൽ പരീക്ഷണം നടത്തുന്നത് പ്രകോപനപരമായി കാണുമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
Pakistan preparing to test fire surface to surface ballistic missiles, say sources
Read @ANI Story | https://t.co/cLf3LXy2xs#Pakistan #Ballisticmissiles #PahalgamTerroristAttack pic.twitter.com/DCBqj55UAj
— ANI Digital (@ani_digital) May 3, 2025
ALSO READ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം
ഈ പരീക്ഷണത്തോടെ മിസൈലിന്റെ സാങ്കേതിക വിദ്യയിലും സൈന്യത്തിന്റെ കഴിവിലും ആത്മവിശ്വാസം വർധിച്ചുവെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചത്. അതേസമയം, ഇന്ത്യ-പാക് അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. തുടർച്ചയായ ഒൻപതാം ദിവസവും പാകിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു.
ഉറി, അഖ്നൂർ, കുപ്വാര എന്നിവിടങ്ങളിൽ പാകിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തി ഐഎംഎഫ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്കും ഇന്ത്യ കടന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









