ഹാഫിസ് സയ്യിദിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയ്യിദിനെ പാകിസ്ഥാന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. 

Updated: Feb 13, 2018, 11:47 AM IST
ഹാഫിസ് സയ്യിദിനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയ്യിദിനെ പാകിസ്ഥാന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. 

യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളില്‍ കൊണ്ടുവരുന്നിതിനുള്ള നിയമ ഭേദഗതി പാകിസ്ഥാന്‍ അംഗീകരിച്ചു. 1997-ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 11 ബി, 11 ഇ എന്നിവയിലെ ഭേദഗതിയില്‍ പാക് പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്‍ ഒപ്പുവെച്ചു.

ഇതോടെ ഹാഫിസ് സയ്യിദ് നേതൃത്വം നല്‍കുന്ന ജമാത്ത് ഉദ്ദവ, ലഷ്‌കര്‍ ഇ തൊയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളും നിരോധിത സംഘടനകളുടെ ഗണത്തിലായി. 

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം പാരിസില്‍ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് പാകിസ്താന്റെ നടപടി. പാകിസ്ഥാന്‍ ഭീകരവാദത്തെ സഹായിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി രാജ്യത്തെ 'ഗ്രേ' പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യയും അമേരിക്കയും ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.