പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണെന്ന്‍ വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയത്.   

Last Updated : Mar 28, 2019, 03:46 PM IST
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി. ഇന്ത്യ കണ്ടെത്തിയ തെളിവുകളെ പാക്കിസ്ഥാന്‍ പൂര്‍ണമായും നിഷേധിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണെന്ന്‍ വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയത്. എന്നാല്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്നും, പുതിയ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിച്ചു. 

ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും ഇവിടെ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി യാതാരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും, അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാമെന്നും തെളിവുകള്‍ തള്ളിക്കൊണ്ട് പാക്കിസ്ഥാന്‍ പറഞ്ഞു.

മാത്രമല്ല ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്‌തെങ്കിലും ഇവരുടെ ഭീകരവാദ ബന്ധം തെളിയിക്കാനുള്ള തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പാക്കിസ്ഥാന്‍ പറയുന്നു. 

ഭീകരാക്രമണത്തിന്റെ തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പാക്ക് പ്രധാനമന്ത്രി തന്നെ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകള്‍ ഇന്ത്യ കൈമാറിയത്. 

Trending News