Rahim Yar Khan Airbase Runway Closure: ഇന്ത്യൻ ആക്രമണത്തിൽ റൺവേയിൽ ​ഗർത്തം; റഹീം യാർ ഖാൻ റൺവേ അടച്ചിടൽ നീട്ടി

ഇന്ത്യൻ സായുധ സേന പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ റൺവേയിലെ ​ഗർത്തം കണ്ടെത്തിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 19, 2025, 02:59 PM IST
  • ഇന്ത്യയുടെ ആക്രമണത്തിൽ വ്യോമതാവളത്തിന്റെ റൺവേ തകർന്നിരുന്നു.
  • റൺവേയുടെ മധ്യത്തിൽ ആഴമേറിയ ഗർത്തങ്ങളാണുണ്ടായത്. ഇന്ത്യൻ സായുധ സേന പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ ഇത് കണ്ടെത്തിയിരുന്നു.
  • ഇതേ തുടർന്നാണ് ജൂൺ 6 വരെ റഹിം യാർ ഖാൻ വ്യോമതാവളം അടച്ചിടാൻ തീരുമാനിച്ചത്.
Rahim Yar Khan Airbase Runway Closure: ഇന്ത്യൻ ആക്രമണത്തിൽ റൺവേയിൽ ​ഗർത്തം; റഹീം യാർ ഖാൻ റൺവേ അടച്ചിടൽ നീട്ടി

ഇസ്ലാമാബാദ്: ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് പാക്കിസ്താനിലെ റഹിം യാർ ഖാൻ വ്യോമതാവള റൺവേ അടച്ചിരുന്നു. ഇപ്പോഴിതാ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടിയിരിക്കുകയാണ്. ഇന്ത്യയുടെ ആക്രമണത്തിൽ വ്യോമതാവളത്തിന്റെ റൺവേ തകർന്നിരുന്നു. റൺവേയുടെ മധ്യത്തിൽ ആഴമേറിയ ഗർത്തങ്ങളാണുണ്ടായത്. ഇന്ത്യൻ സായുധ സേന പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ ഇത് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ജൂൺ 6 വരെ റഹിം യാർ ഖാൻ വ്യോമതാവളം അടച്ചിടാൻ തീരുമാനിച്ചത്. 

Add Zee News as a Preferred Source

പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തെക്ക് ഭാഗത്ത്, രാജസ്ഥാൻ അതിർത്തിയ്ക്ക് സമീപമാണ് റഹിം യാർ ഖാൻ വ്യോമതാവളമുള്ളത്. പാക് വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡിന്റെയും ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെയും ഫോർവേഡ് ഓപ്പറേഷനൽ ബേസാണ് റഹിം യാർ ഖാൻ വ്യോമതാവളം. 

Also Read: Terrorist Saifullah Khalid Dead: അജ്ഞാതരുടെ വെടിയേറ്റ് ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

അതേസമയം സുവർണ്ണ ക്ഷേത്രത്തിന് നേരെ ആകാശത്ത് വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ ആർമി എയർ ഡിഫൻസ് ഗണ്ണർമാർ വെടിവച്ചിട്ടതായി 15-ാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി വെളിപ്പെടുത്തി. സുവർണ്ണ ക്ഷേത്രം പോലുള്ള മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്ഥാപനങ്ങൾക്കൊപ്പം തങ്ങളുടെ സൈനിക താവളങ്ങളും ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ നീക്കം ഇന്ത്യൻ സൈന്യം മുൻകൂട്ടി കണ്ടിരുന്നുവെന്നും മേജർ ജനറൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News