പാകിസ്ഥാൻ പുതിയ ആണവ ബാലിസ്റ്റിക് മിസൈൽ നിർമ്മാണത്തിനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ. അമേരിക്ക വരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ആണ് ഇത് എന്നാണ് വിവരം. ആമേരിക്കയെ യഥാർത്ഥത്തിൽ ആശങ്കപ്പെടുത്തുന്നതാണ് ഈ വിവരം.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കിയിരിക്കുന്നത്. പാകിസ്താൻ അവരുടെ ആണവശേഷി വർദ്ധിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം ഒരു ആയുധം പാകിസ്താനിലെത്തുന്നത് അമേരിക്കയെ സംബന്ധിച്ച് ഭീഷണിയാണെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ചും റഷ്യയും ചൈനയും അവരുടെ ആണവശേഷി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ഉത്തര കൊറിയയും അമേരിക്കയ്ക്ക് ഭീഷണിയാണ്.
ഭൂഖണ്ഡാന്തര ആണവ മിസൈൽ സ്വന്തമാക്കുന്നതോടെ പാകിസ്താനെ അമേരിക്കയ്ക്ക് ആണവ എതിരാളികളായി കണക്കേക്കേണ്ടി വരും. ആണവായുധങ്ങൾ തങ്ങൾക്കെതിരെ ഉപയോഗിക്കാൻ ശേഷിയുള്ള രാജ്യങ്ങളെ ആണ് അമേരിക്ക ആണവ എതിരാളിയായി കണക്കാക്കുന്നത്. നിലവിൽ റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ ആണവ എതിരാളികൾ. ആണവായുധ ശേഖരം ചൈന വേഗത്തിൽ വികസിപ്പിക്കുകയും റഷ്യ കാലങ്ങളോളമുള്ള ആയുധനിർവ്യാപന കരാറുകളിൽ നിന്ന് പിന്മാറുകയും ചെയ്യുമ്പോൾ ആശങ്കയിലാണ് അമേരിക്ക.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് ചൈനയുടെ പിൻബലത്തോടെ പാകിസ്ഥാൻ ആണവായുധ ശേഖരം വിപുലീകരിക്കാനൊരുങ്ങുന്നത്. ഇന്ത്യയെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യമെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാതര ബാലിസ്റ്റിക് മിസൈലുകൾക്ക് 5600 കിലോമീറ്ററോളം എത്താൻ സാധിക്കും.
1970 കളുടെ ആരംഭത്തിൽ ആണ് പാകിസ്താനിൽ ആണവായുദ്ധ പദ്ധതികൾക്ക് തുടക്കമിട്ടത്. 1988 ൽ ആറ് ആണവ പരീക്ഷണങ്ങളുടെ പരമ്പരയ്ക്ക് ശേഷം പാകിസ്ഥാൻ ഔദ്യോഗികമായി ആണവായുധ രാജ്യങ്ങളുടെ പട്ടികയിൽ ചേർന്നു. പാകിസ്ഥാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ പ്രത്യേകിച്ച് അമേരിക്കയിൽ നിന്ന് രൂക്ഷ വിമർശനത്തിന് വിധേയമായി. പക്ഷെ പാകിസ്ഥാൻ നിലപാടിൽ ഉറച്ചുനിന്നു. നിലവിൽ റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാന്റെ കെെവശം ഏകദേശം 165 ആണവ പോർമുനകൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









