ഭീകരവാദത്തിനെതിരെയുള്ള ബ്രിക്സ് ഉച്ചകോടി പ്രമേയം തള്ളി പാകിസ്ഥാൻ

പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ബ്രിക്സ് ഉച്ചകോടി പാസാക്കിയ പ്രമേയം തള്ളി പാകിസ്ഥാൻ. ഭീകരസംഘടനകൾക്ക് പാകിസ്ഥാൻ സുരക്ഷിതസങ്കേതങ്ങൾ ഒരരുക്കുന്നില്ലെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖുറം ദസ്തഗീർ ഖാൻ വ്യക്തമാക്കി. 

Last Updated : Sep 5, 2017, 06:40 PM IST
ഭീകരവാദത്തിനെതിരെയുള്ള ബ്രിക്സ് ഉച്ചകോടി പ്രമേയം തള്ളി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ബ്രിക്സ് ഉച്ചകോടി പാസാക്കിയ പ്രമേയം തള്ളി പാകിസ്ഥാൻ. ഭീകരസംഘടനകൾക്ക് പാകിസ്ഥാൻ സുരക്ഷിതസങ്കേതങ്ങൾ ഒരരുക്കുന്നില്ലെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖുറം ദസ്തഗീർ ഖാൻ വ്യക്തമാക്കി. 

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി ബ്രിക്സ് ഉച്ചകോടി പാസാക്കിയ പ്രമേയത്തിൽ പറയുന്നു. കൂടാതെ, ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകരസഘടനകളെ പേരെടുത്ത് വിമർശിക്കുകയും ചെയ്തിരുന്നു. ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ബ്രിക്സ് ഉച്ചകോടി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ പ്രതികരണം. 

ചൈനയുടെ എതിർപ്പിനെ മറികടന്നുകൊണ്ട് ഇന്ത്യ കൊണ്ടു വന്ന പ്രമേയം ബ്രിക്സ് ഉച്ചകോടിയിലെ മറ്റ് രാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. അതോടെ ചൈനയ്ക്കും പ്രമേയത്തെ അംഗീകരിക്കേണ്ടി വന്നു. ബ്രിക്സ് ഉച്ചകോടിയിൽ പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യില്ലെന്നായിരുന്നു ചൈനയുടെ ആദ്യ നിലപാട്. 

More Stories

Trending News