പാകിസ്ഥാൻ: വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷിച്ചതായി പാകിസ്ഥാൻ അധികൃതർ. പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചിയ വിഘടനവാദികളെ വധിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. അസോസിയേറ്റ് പ്രസ് ആണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികൾക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അക്രമികളും ബന്ദികളിൽ ചിലരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബന്ദികളിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വ്യക്തത വന്നിട്ടില്ല. 50 അക്രമികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. ബന്ദികളാക്കപ്പെട്ട മുന്നൂറിലേറെ പേരെ രക്ഷപ്പെടുത്തി.
450 യാത്രക്കാരുമായി ക്വറ്റയിൽ നിന്ന് പുറപ്പെട്ട ജാഫർ എക്സ്പ്രസ് ചൊവ്വാഴ്ചയാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി റാഞ്ചിയത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തിന് സമീപം റെയിൽപാളം തകർത്താണ് വിഘടനവാദികൾ ട്രെയിൻ റാഞ്ചിയത്. ജയിലിൽ അടയ്ക്കപ്പെട്ട ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രവർത്തകരെ വിട്ടയക്കണമെന്നായിരുന്നു വിഘടനവാദികളുടെ ആവശ്യം.
ബന്ദികൾക്കൊപ്പം ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ചാവേറുകളുണ്ടായിരുന്നു. ട്രെയിൻ റാഞ്ചപ്പെട്ട ഭൂപ്രദേശത്തിന്റെ പ്രത്യേകതയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









