ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സാഹചര്യം കലുഷിതമാണ്. ഇന്ത്യയുടെ കടുത്ത നടപടികൾക്ക പിന്നാലെ പാകിസ്ഥാനും നീക്കങ്ങൾ നടത്തുകയാണ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കറാച്ചി, ലാഹോർ എന്നിവടങ്ങളിൽ ചിലയിടങ്ങളിൽ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. ഇന്ത്യയുടെ ആക്രമണം ഭയന്നിട്ടാണ് പാക് നടപടികൾ എന്നാണ് സൂചന.
അതിനിടെ ഇന്ത്യ മടക്കി അയച്ച പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി അടച്ചു. എന്നാൽ അട്ടാരി അതിർത്തിയിലൂടെ പാക് പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. ഇന്ന് മുതൽ അട്ടാരി അതിർത്തി അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാൻ പൗരന്മാരെ മടക്കി അയക്കാനായി ഇത് തുറക്കും.
Also Read: Pahalgam Attack News: പഹൽഗാം ആക്രമണം: പാക് വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ച് ഇന്ത്യ
അതേസമയം ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്ഥാൻ്റെ നീക്കത്തിന് ഇന്ത്യ തിരിച്ചടി കൊടുത്തു. പാകിസ്ഥാൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് ഇന്ത്യ വിലക്ക് കൽപിച്ചിരിക്കുന്നത്. വിലക്ക് അടുത്ത മാസം 23 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാകിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.
ഇതിനു മറുപടിയെന്നോണം പാകിസ്ഥാൻ വ്യോമപാതകള്‍ അടച്ചു. പാകിസ്ഥാൻ വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 26 പേരാണ്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









