പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജ്!!

രണ്ട് ശതമാനം മാത്രം ഹിന്ദു വിശ്വാസികളുള്ള പാക്കിസ്ഥാനില്‍ ആദ്യമായി ജഡ്ജാകുന്ന ഹിന്ദുവല്ല സുമന്‍

Last Updated : Jan 30, 2019, 12:12 PM IST
പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജ്!!

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജായി ഖ്യംബാര്‍- ഷഹദാദ്കൊട്ട് സ്വദേശിനി സുമന്‍ കുമാരി.

പാക് വംശജയായ സുമന്‍ ഹൈദരാബാദില്‍ നിന്ന് എല്‍എല്‍ബിയും കറാച്ചിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് തന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.  

എന്നാല്‍, രണ്ട് ശതമാനം മാത്രം ഹിന്ദു വിശ്വാസികളുള്ള പാക്കിസ്ഥാനില്‍ ആദ്യമായി ജഡ്ജാകുന്ന ഹിന്ദുവല്ല സുമന്‍. 2005 മുതല്‍ 2007 വരെ ചീഫ് ജസ്റ്റിസായി സേവനമാനുഷ്ഠിച്ച ജഡ്ജ് റാണ ഭഗവാന്‍ദാസാണ് പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു ജഡ്ജ്. 

സ്വന്തം ജില്ലയില്‍ തന്നെയാണ് സുമന് ആദ്യ നിയമനം ലഭിച്ചിരിക്കുന്നത്. ഇവിടെ പാവങ്ങള്‍ക്ക് നിയമ സഹായം നല്‍കാനാണ് സുമന്‍റെ ആഗ്രഹമെന്ന് പിതാവ് പവന്‍ കുമാര്‍ ബോഥന്‍ പറയുന്നു. 

സുമന്‍ വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ് തെരഞ്ഞെടുത്തിരിക്കുന്നതെങ്കിലും കഠിന്വാധാനം കൊണ്ടും സത്യസന്ധത കൊണ്ടും അവള്‍ മുന്നേറുമെന്നാണ് തന്‍റെ വിശ്വസമെന്നും പവന്‍ വ്യക്തമാക്കി.

നേത്രരോഗ വിദഗ്ദനാണ് സുമന്‍റെ പിതാവ്. ഒരു സഹോദരി സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറും മറ്റൊരു സഹോദരി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാണ്.
=

Trending News