Video: പുടിനും ജിന്‍പിംഗും തിരക്കിലാണ്: ഇനി അല്‍പം 'പാന്‍കേക്ക് നയതന്ത്രം'

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നയതന്ത്ര കൗശലങ്ങള്‍ക്കും തല്‍കാലം അവധി നല്‍കിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാടിമര്‍ പുടിനും ചൈനീസ് പ്രിസഡന്‍റ് ഷീ ജിന്‍പിംഗും.

Sneha Aniyan | Updated: Sep 12, 2018, 12:49 PM IST
Video: പുടിനും ജിന്‍പിംഗും തിരക്കിലാണ്: ഇനി അല്‍പം 'പാന്‍കേക്ക് നയതന്ത്രം'

ഭയകക്ഷി ചര്‍ച്ചകള്‍ക്കും നയതന്ത്ര കൗശലങ്ങള്‍ക്കും തല്‍കാലം അവധി നല്‍കിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാടിമര്‍ പുടിനും ചൈനീസ് പ്രിസഡന്‍റ് ഷീ ജിന്‍പിംഗും.

റഷ്യന്‍ സാമ്പത്തിക ഫോറ൦ നടക്കുന്നതിനിടയില്‍ ഒന്നിച്ച് പാചകത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് രാഷ്ട്രത്തലവന്മാരുടെ വീഡിയോ റഷ്യയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 

 

നീല ഏപ്രണ്‍ അണിഞ്ഞ് ബ്ലിനി എന്നറിയപ്പെടുന്ന റഷ്യന്‍ പാന്‍ കേക്ക് ഉണ്ടാക്കുക മാത്രമല്ല ഇരുവരും ചേര്‍ന്ന് വോഡ്കയോടൊപ്പം പാന്‍കേക്ക് കഴിക്കുന്നതും വീഡിയോയിലുണ്ട്. 

എന്നാല്‍, ഇരുവരും ഒന്നിച്ച് ഇതാദ്യമായല്ല പാന്‍കേക്ക് ഉണ്ടാക്കി കഴിക്കുന്നത്. ചൈന സന്ദര്‍ശനത്തിനിടെ പുടിന്‍ ജിന്‍പി൦ഗിനൊപ്പം പാചകം ചെയ്തത്‌ അന്ന് വാര്‍ത്തയായിരുന്നു. 

റഷ്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്. വിദേശ നിക്ഷേപകരെ ഉന്നം വച്ചുള്ള റഷ്യന്‍ ഇക്കണോമിക് ഫോറത്തില്‍ ചൈനയില്‍ നിന്നുള്ള ആയിരത്തോളം ബിസിനസ്സുകാരാണ് പങ്കെടുക്കുന്നത്.