New Pope Elected: ആ​ഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; കോൺക്ലേവിൽ പുതിയ പാപ്പായെ തിരഞ്ഞെടുത്തു

Papal conclave 2025 live updates: സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയ‍ർന്നു.

Written by - Zee Malayalam News Desk | Last Updated : May 8, 2025, 11:53 PM IST
  • കോൺക്ലേവിൽ പുതിയ പാപ്പായെ തിരഞ്ഞെടുത്തു
  • പുതിയ പാപ്പാ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ ഉടൻ എത്തും
New Pope Elected: ആ​ഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; കോൺക്ലേവിൽ പുതിയ പാപ്പായെ തിരഞ്ഞെടുത്തു

ആ​ഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയ‍ർന്നു. കോൺക്ലേവിൽ പുതിയ പാപ്പായെ തിരഞ്ഞെടുത്തു. യുഎസിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ പുതിയ മാർപ്പാപ്പയായി കോൺക്ലേവ് തിരഞ്ഞെടുത്തു. പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ മാ‍ർപ്പാപ്പ എന്ന് അറിയപ്പെടും. യുഎസിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ് അദ്ദേഹം. സ്ഥാന വസ്ത്രങ്ങൾ അണിഞ്ഞ് പുതിയ മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

Add Zee News as a Preferred Source

Trending News