സെല്‍ഫിയില്‍ മോശം; മൃഗങ്ങളെ ആര്‍ക്കും വേണ്ട!!

പ്രായപൂര്‍ത്തിയായ 2000 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും പഠനത്തിലുമാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. 

Sneha Aniyan | Updated: Apr 23, 2019, 05:41 PM IST
 സെല്‍ഫിയില്‍ മോശം; മൃഗങ്ങളെ ആര്‍ക്കും വേണ്ട!!

സെല്‍ഫിയില്‍ കാണാന്‍ മോശം എന്ന കാരണത്താല്‍ ആളുകള്‍ മൃഗങ്ങളെ ദത്തെടുക്കാന്‍ മടിക്കുന്നതായി പഠനം. 

ദത്തെടുത്ത് വളര്‍ത്തുന്ന മൃഗങ്ങള്‍ ഫോട്ടോകളിലും സെല്‍ഫികളിലും കാണാന്‍ നന്നായിരിക്കണമെന്നാണ് പലരുടെയും ആഗ്രഹം. സമൂഹ മാധ്യമങ്ങളില്‍ ദത്തെടുക്കല്‍ വെബ്‌സൈറ്റുകളിലും ഉന്നയിക്കുന്ന പ്രധാന ആവശ്യവും ഇത് തന്നെയാണ്.

ജീവിതകാലം മുഴുവനും വീട്ടില്‍ നമ്മള്‍ക്കൊപ്പം ജീവിക്കേണ്ട മൃഗങ്ങള്‍ ഫോട്ടോകളില്‍ നന്നാകണ്ടേ എന്നാണ് പലരുടെയും ചോദ്യം. ഫോട്ടോകളില്‍ മൃഗങ്ങളെ കാണാന്‍ കൊള്ളില്ലെങ്കില്‍ പിന്നെ അവയെ ഏറ്റെടുക്കാന്‍ മനസ് അനുവദിക്കില്ലെന്നും ചിലര്‍ പറയുന്നു. 

ഫോട്ടോകളില്‍ ഒതുങ്ങുന്ന സമൂഹവും, സോഷ്യല്‍ മീഡിയ ജീവിതവും മൃഗങ്ങളെ ദത്തെടുക്കുന്ന കാര്യത്തില്‍ നെഗറ്റീവ് പ്രഭാവ൦ ചെലുത്തുന്നതായും പഠനത്തില്‍ കണ്ടെത്തി. 

പ്രായപൂര്‍ത്തിയായ 2000 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും പഠനത്തിലുമാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. 

സ്ഥിരമായ വാസസ്ഥലം കണ്ടെത്താന്‍ മൃഗങ്ങള്‍ ഇപ്പോള്‍ ഫോട്ടോഗ്രാഫുകളുടെ പ്രാധാന്യവും മനസിലാകേണ്ടതായുണ്ടെന്ന്  RSPCAയിലെ മൃഗമേല്‍നോട്ടക്കാരന്‍ സാം ഗൈൻസ് വ്യക്തമാക്കി.