വാഷിങ്ടണ്‍ : പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അമേരിക്കയില്‍ ജനം തെരുവിലിറങ്ങി. അമേരിക്കയിലെ 50 സ്റ്റേറ്റുകളില്‍ പ്രതിഷേധം നടന്നു. അയല്‍ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലും വന്‍ പ്രതിഷേധങ്ങള്‍ നടന്നു.
ആക്റ്റിവിസ്റ്റുകള്‍, തൊഴിലാളി യൂണിയനുകള്‍, എല്‍ജിബിടിക്യു വിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാള്‍, സ്റ്റേറ്റ് കാപ്പിറ്റോള്‍, ന്യൂയോര്‍ക്ക് മുതല്‍ ലോസ് ഏഞ്ചല്‍സ് വരെയുള്ള നഗര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു.
പ്രസിഡന്റ് ട്രംപിനും ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ ഡയറക്ടര്‍ എലോണ്‍ മസ്‌കിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. 'ഹാന്‍ഡ്സ് ഓഫ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് വിമര്‍ശനം. സോഷ്യല്‍ സെക്യൂരിറ്റി ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനും ഫെഡറല്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനും ആരോഗ്യ രംഗത്തെയും എച്ച്ഐവി ഫണ്ടിംഗിലെയും വെട്ടിക്കുറയ്ക്കലുകള്‍ക്കും എതിരെയാണ് പ്രതിഷേധം ഉയരുന്നത്.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ വ്യാപാര യുദ്ധം പ്രവചനാതീത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളര്‍ച്ചയും ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









