ആര്‍ത്തവ രക്തം മുഖത്ത് പുരട്ടി യുവതി!!

ആത്മീയ രോഗശാന്തിയ്ക്കായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടി യുവതി പങ്കുവച്ച സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. 

Sneha Aniyan | Updated: Apr 22, 2019, 06:41 PM IST
ആര്‍ത്തവ രക്തം മുഖത്ത് പുരട്ടി യുവതി!!

ത്മീയ രോഗശാന്തിയ്ക്കായി ആര്‍ത്തവ രക്തം മുഖത്ത് പുരട്ടി യുവതി പങ്കുവച്ച സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. 

സ്ത്രീ ശാക്തീകരണം എന്ന പേരിലാണ് യുവതി സെല്‍ഫി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

മന്ത്രവാദത്തില്‍ അഗ്രഗണ്യയായ ക്ളോയി ഇസിഡോറ എന്ന യുവതിയാണ്   തൃക്കണ്ണ് എന്ന ആശയം നല്‍കി നെറ്റിയില്‍ രക്തം പുരട്ടി സെല്‍ഫിയെടുത്തത്. 

ജീവിതത്തില്‍ നിഷിദ്ധമായ ചില ആശയങ്ങളെ തച്ചുടയ്ക്കുക എന്നതായിരുന്നു ഇതുകൊണ്ട്  ഇസിഡോറ ലക്ഷ്യമിട്ടത്.

'നിങ്ങളെത്തന്നെ വിശുദ്ധമായി അടയാളപ്പെടുത്തുക' എന്ന  ആശയം ചിത്രീകരിക്കുന്നതായി കഴുത്തിലും കവിളിലുമൊക്കെ ഇസിഡോറ രക്തം പുരട്ടി. 

നിരവധി വിവാദങ്ങലും വിമര്‍ശനങ്ങളുമാണ് ഇസിഡോറയുടെ പോസ്റ്റിന് ലഭിച്ചതെങ്കിലും ഇതിനെയൊന്നും വിലവെയ്ക്കാതെയാണ്‌ അവര്‍ തന്‍റെ ആശയങ്ങളുമായി മുന്നോട്ട് പോകുന്നത്.