)
Peru plane crash: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഉണ്ടായ വിമാനാപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരികളും രണ്ടു ക്രൂ അംഗങ്ങളും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാരും മരിച്ചു.
നാസ്ക നഗരത്തില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള പ്യൂബ്ലോ വീജോയിലാണ് വിമാനാപകടം ഉണ്ടായത്. യാത്രക്കാരില്‍ ഏഴ് ഇറ്റലിക്കാരും, ദമ്പതികളെന്ന് കരുതുന്ന രണ്ട് ജര്‍മ്മന്‍ സ്വദേശികളും, രണ്ട് സ്പാനിഷ് പൗരന്മാരും ഉള്പ്പെടുന്നുഎന്നാണ് വിവരം. അമേരിക്കോ സലാസര്‍ കുല്ലാര്‍, ഐറെങ്ക ഡെല്‍ കാര്‍പിയോ എന്നിവരാണ് കൊല്ലപ്പെട്ട പൈലറ്റും സഹപൈലറ്റും.
A tourist plane crashed near Nazca, Peru today, killing all 13 people on board.
TCAS videos (@tecas2000) August 1, 2026
The aircraft was operated by Aerodiana, a Peruvian company that runs sightseeing flights over the Nazca Lines, as well as charter and cargo services. The aircraft was described in some reports as a… pic.twitter.com/vixSZ0JsoA
വിമാനം പിസ്കോ നഗരത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിൽ കണ്ട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും 1.20 ഓടെ തകര്‍ന്നുവീണെന്നുമാണ് റിപ്പോർട്ട്. വിമാനം തകരാനിടയായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പെറുവിയൻ വിമാനക്കമ്പനിയായ എയറോഡിയാനയുടെ ഉടമസ്ഥതയിലുള്ള സെസ്ന ഗ്രാൻഡ് കാരവൻ വിമാനമായിരുന്നു അപകടത്തിൽ തകർന്നത്. കഴിഞ്ഞ 14 വർഷമായി നസ്ക ലൈൻസിൽ സഞ്ചാരികൾക്കായി വിമാനയാത്ര സംഘടിപ്പിക്കുന്ന കമ്പനിയാണ് എയറോഡിയാന. സംഭവത്തിൽ പെറുവിയൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.