Viral News: 'ഇങ്ങനെയുണ്ടോ ഒരു വിശപ്പ്'; നായ തിന്നത് 24 സോക്സുകൾ

Viral News: വിശപ്പെന്ന് പറഞ്ഞാൽ അപാര വിശപ്പ് തന്നെ!

Written by - Zee Malayalam News Desk | Last Updated : Mar 3, 2025, 02:25 PM IST
  • ഒരു വളർത്തു നായയാണ് ഈ പരിപാടി ഒപ്പിച്ചത്.
  • ഏഴുമാസം പ്രായമുള്ള ബെർണീസ് പർവത നായയായ ലൂണയാണ് ഇത്തരത്തിൽ കണ്ണിൽ കണ്ട സാധനം മുഴുവൻ അകത്താക്കിയത്.
  • ഒടുവിൽ നായയുടെ ജീവൻ രക്ഷിക്കാനായി അടിയന്തര ശസ്ത്രക്രിയ തന്നെ നടത്തേണ്ടിവന്നു
Viral News: 'ഇങ്ങനെയുണ്ടോ ഒരു വിശപ്പ്'; നായ തിന്നത് 24 സോക്സുകൾ

വിശപ്പെന്ന് പറഞ്ഞാൽ അപാര വിശപ്പ് തന്നെ! ഒടുവിൽ തിന്ന് തീർത്തത് ഒന്നും രണ്ടുമല്ല 24 സോക്‌സ്, ഒരു വൺസി, ഒരു ഷൂ ഇൻസേർട്ട്, ഒരു സ്‌ക്രഞ്ചി, രണ്ട് ഹെയർ ടൈ എന്നിങ്ങനെ ഒരു പിടി സാധനങ്ങള്‍. വേറാരുമല്ല ഒരു വളർത്തു നായയാണ് ഈ പരിപാടി ഒപ്പിച്ചത്. ഏഴുമാസം പ്രായമുള്ള ബെർണീസ് പർവത നായയായ ലൂണയാണ് ഇത്തരത്തിൽ കണ്ണിൽ കണ്ട സാധനം മുഴുവൻ അകത്താക്കിയത്. 

Add Zee News as a Preferred Source

ഒടുവിൽ നായയുടെ ജീവൻ രക്ഷിക്കാനായി അടിയന്തര ശസ്ത്രക്രിയ തന്നെ നടത്തേണ്ടിവന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ ലൂണയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ഒന്നും രണ്ടുമല്ല 24 സോക്‌സ്, ഒരു വൺസി, ഒരു ഷൂ ഇൻസേർട്ട്, ഒരു സ്‌ക്രഞ്ചി, രണ്ട് ഹെയർ ടൈ എന്നിങ്ങനെ ഒരു പിടി സാധനങ്ങളാണ്. ലൂണ ഛർദ്ദിക്കാൻ തുടങ്ങുകയും വയറ് അസാധാരണമായി വീർക്കുകയും ചെയ്തതോടെയാണ് ഉടമ അവളെ അടിയന്തര വൈദ്യസഹായത്തിനായി മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ ഇത്തരത്തിൽ നിരവധി സാധനങ്ങൾ കണ്ടെത്തിയത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Corona Animal Emergency Center (@coronaanimaler)

 

തുണിത്തരങ്ങൾ ദഹിക്കാതെ വയറിനുള്ളിൽ കുടുങ്ങിയതോടെ ഉണ്ടായ ദഹന പ്രശ്നങ്ങളായിരുന്നു നായയെ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ നായ പൂർണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. നായയുടെ വയറ്റിൽ നിന്നും കണ്ടെത്തിയ സോക്‌സിന്‍റെ ഫോട്ടോകളും ലൂണയുടെ കുടൽ അടഞ്ഞിരിക്കുന്നതായി കാണിക്കുന്ന ഒരു എക്സ്-റേയും ക്ലിനിക്ക് തങ്ങളുടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News