close

News WrapGet Handpicked Stories from our editors directly to your mailbox

വിവാദങ്ങള്‍ സൃഷ്ടിച്ച് ഒരു അച്ഛന്‍റെയും മകളുടെയും ചിത്രം!!

ഒമര്‍ ഷക്കൂ എന്ന ഫോട്ടോഗ്രാഫറാണ് ഈ വിവാദ ചിത്രം പകര്‍ത്തിയത്. 

Updated: Jun 14, 2019, 02:14 PM IST
വിവാദങ്ങള്‍ സൃഷ്ടിച്ച് ഒരു അച്ഛന്‍റെയും മകളുടെയും ചിത്രം!!

കുനിഞ്ഞു നിൽക്കുന്ന ഒരാളുടെ അടിയിലായി ഒരു ബാലിക കിടക്കുന്നതിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

ഇസ്ലാം ബാലപീഡനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ്‌ ചിത്രം വൈറലായത്. 

അങ്ങനെ പലരില്‍ നിന്നും പല സോഷ്യല്‍ മീഡിയകളിലേക്കും ഈ ചിത്രം പടര്‍ന്നു.  ഇതോടെ, സംഭവം വിവാദമാകുകയും പലരും വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തു. 

അലിഗഡിൽ രണ്ടര വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു പല വിമര്‍ശനങ്ങളും. 

എന്നാല്‍, ദുരുദ്ദേശത്തോടെ വളച്ചൊടിച്ച ഈ ചിത്രം ഒരച്ഛന്‍റെയും മകളുടെയുമാണെന്നതാണ് യാഥാര്‍ത്ഥ്യം. അച്ഛൻ നിസ്കരിക്കുമ്പോള്‍ കുസൃതിക്കാരിയായ മകള്‍ അദ്ദേഹത്തിന് കീഴിൽ കയറിക്കിടക്കുന്നതാണ് ചിത്രത്തിലുള്ളത്. 

ഒമര്‍ ഷക്കൂ എന്ന ഫോട്ടോഗ്രാഫറാണ് ഈ വിവാദ ചിത്രം പകര്‍ത്തിയത്. മുതിര്‍ന്നവര്‍ നിസ്കരിക്കുമ്പോള്‍ കുട്ടികള്‍ അവരുടെ പുറത്തു കയറുന്നതും അവരുടെ അടിയിൽ കയറിയിരിക്കുന്നതുമൊക്കെ സാധാരണയാണ്.

അങ്ങനെ ചെയ്യാതിരിക്കാനായാണ് അദ്ദേഹം കുട്ടിയെ നിസ്കാര പായയില്‍ കിടത്തിയിരിക്കുന്നതെന്നാണ് ഒമര്‍ പറയുന്നത്. 

 

 

കൂടാതെ അദ്ദേഹം കിടക്കുകയോ ഉറങ്ങുകയോയല്ലെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. കാൽ മുട്ടുകള്‍ വളഞ്ഞിരിക്കുന്നത് കണ്ടാൽ അദ്ദേഹം നിസ്കരിക്കുകയാണെന്ന് മനസിലാക്കാവുന്നതേയുള്ളൂവെന്നും ഒമര്‍ പറഞ്ഞു. 

ഇതേ കുട്ടിയുടെയും അച്ഛന്‍റെയും നിസ്കാരസമയത്തെ മറ്റു ചിത്രങ്ങളും ഒമര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

ചിത്രത്തിന്‍റെ പശ്ചാത്തലത്തിലുള്ള പച്ച പരവതാനി, ചിത്രത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ തുടങ്ങിയവയിൽ നിന്ന് ഈ ചിത്രങ്ങളെല്ലാം അടുത്തടത്ത സമയങ്ങളിൽ പകര്‍ത്തിയതാണെന്ന് മനസ്സിലാക്കാം.