അമേരിക്കയ്ക്ക് അറിയണം ഇന്ത്യയുടെ നീക്കങ്ങള്‍; വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ആദ്യ ലോകനേതാവായി മോദി!

മലേറിയ മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ യുഎസ് മുഴക്കിയ ഭീഷണിയും അതിനു പ്രധാനമന്ത്രി നല്‍കിയ മറുപടിയുമാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.   

Last Updated : Apr 11, 2020, 05:01 PM IST
അമേരിക്കയ്ക്ക് അറിയണം ഇന്ത്യയുടെ നീക്കങ്ങള്‍; വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ആദ്യ ലോകനേതാവായി മോദി!

ന്യൂഡല്‍ഹി: മലേറിയ മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ യുഎസ് മുഴക്കിയ ഭീഷണിയും അതിനു പ്രധാനമന്ത്രി നല്‍കിയ മറുപടിയുമാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.   

മലേറിയ മരുന്ന് തന്നില്ലെങ്കില്‍ ഇന്ത്യയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയുമാണ് അമേരിക്ക രംഗത്തെത്തിയത്. ഇതിന് പിന്നാലെ, മലേറിയ മരുന്നായ ഹൈഡ്രോക്ലോറോകിന്‍ യുഎസ്സിന് നല്‍കാമെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തു.

ഇതോടെ ട്രംപിന്‍റെ ഭീഷണിയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി എന്ന രീതിയില്‍ വാര്‍ത്തകളും വിമര്‍ശനങ്ങളും ഉയരാന്‍ തുടങ്ങി. എന്നാല്‍, അമേരിക്കയുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഇന്ത്യ കയറ്റുമതിയ്ക്ക് തയാറായത്. 

കയറ്റുമതി നിയന്ത്രണം ഭാഗികമായി നീക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നന്ദിയറിയിച്ച് ട്രംപ് രംഗത്തെത്തിയത്. 

'അതിസാധാരണമായ സമയങ്ങളിലാണ് യഥാര്‍ത്ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരുന്നത്. മലേറിയ മരുന്നായ ഹൈഡ്രോക്ലോറോകിന്‍ കയറ്റിയയക്കാന്‍ തീരുമാനിച്ച മോദിയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഇതൊരിക്കലും മറക്കില്ല. ഈ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് പുറമേ മനുഷരാശിയെ തന്നെ സഹായിക്കുന്ന മോദിയുടെ നേതൃത്വത്തിനും നന്ദി' -ട്രംപ് കുറിച്ചു.

ഇപ്പോഴിതാ, പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന സുഹൃത്തിനെ വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്തിരിക്കുകയാണ്. അമേരിക്കയ്ക്ക് പുറത്ത് വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ആദ്യ ലോക നേതാവാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 

മോദിയെ കൂടാതെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തു. മോദിയുടെ വ്യക്തിഗതാ ട്വിറ്റര്‍ പേജിനെ കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും വൈറ്റ് ഹൗസ് ഫോളോ ചെയ്തിട്ടുണ്ട്. 

വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന 19 അക്കൗണ്ടുകളില്‍ 6 എണ്ണവും ഇന്ത്യയുമായി ബന്ധപ്പെട്ടവയാണ്.അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സിയും ഇന്ത്യയിലെ അമേരിക്കന്‍ എംബസ്സിയും ഇതില്‍ ഉള്‍പ്പെടും. 21.5 ലക്ഷം ഫോളോവേഴ്സാണ് വൈറ്റ് ഹൗസിന് ട്വിറ്ററില്‍ ഉള്ളത്. 

More Stories

Trending News