)
പാരീസ്: അവിശ്വാസ വോട്ടെടുപ്പിൽ പുറത്തായി ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വ ബൈറു. 364 എംപിമാരാണ് ഫ്രാൻസ്വയ്ക്കെതിരെ വോട്ട് ചെയ്തത്. അനുകൂലിച്ചത് 194 പേരും. ഫ്രാൻസിന്റെ കടബാധ്യതയ്ക്ക് പരിഹാരം കാണുന്നതിനായി ബജറ്റിൽ വെട്ടിച്ചുരുക്കൽ നിർദ്ദേശിച്ചതാണ് ബൈറുവിന് വിനയായത്.
രണ്ട് പൊതു അവധി ദിനങ്ങൾ റദ്ദാക്കുക പെൻഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ബജറ്റിലൂടെ ഫ്രാൻസ്വ മുന്നോട്ട് വച്ചത്. ഇത് വൻ ജനരോഷത്തിന് കാരണമാകുകയായിരുന്നു. 44 ബില്യൺ യൂറോ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായിരുന്നുവെങ്കിലും രാഷ്ട്രീയ എതിരാളികൾ ഇത് പ്രധാനമന്ത്രിക്കെതിരായ ആയുധമാക്കി മാറ്റി.
ബെയ്റോ പ്രധാനമന്ത്രിയായിട്ട് 9 മാസമെ ആയിട്ടുള്ളൂ. ബൈറുവിന്റെ മുൻഗാമി മിഷെൽ ബാർന്യേ മൂന്ന് മാസം മാത്രമാണ് പദവിയിലിരുന്നിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ പ്രമേയത്തിലാണ് മിഷെൽ പുറത്തായത്. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ കണ്ട് ഫ്രാൻസ്വ ബൈറു ഇന്ന് രാജി സമർപ്പിക്കുമെന്നാണ് വിവരം. അതിനിടെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ രാജിക്കായും സമ്മർദ്ദം ശക്തമാണ്.
അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന രണ്ടാമത്തെയും രണ്ട് വർഷത്തിനിടെ പുറത്താകുന്ന നാലാമത്തെ പ്രധാനമന്ത്രിയുമാണ് ഫ്രാൻസ്വ ബൈറു. പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാമനിർദ്ദേശം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷ