വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായെന്ന് വത്തിക്കാൻ. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അവസ്ഥ വഷളായതോടെയാണ് വെന്റിലേഷനിൽ പ്രവേശിപ്പിച്ചത്.
മാർപ്പാപ്പയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. റോമിലെ ജമേലി ആശുപത്രിയിലാണ് മാർപ്പാപ്പ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും ഛർദ്ദിയും ശ്വാസതടസവും കൂടിയതിനെ തുടർന്ന് ആരോഗ്യനില വീണ്ടും മോശമായി.
ALSO READ: മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ട്
മെഡിക്കൽ സംഘം മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ, 24 മുതൽ 48 മണിക്കൂർ വരെയുള്ള സമയം നിർണായകമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചതായി വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഫെബ്രുവരി 14ന് ആണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മാർപ്പാപ്പയെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









