)
കാമെർലെംഗോ കർദിനാൾ കെവിൻ ജോസഫ് ഫാരൽ ആണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗവാർത്ത ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. ഐറീഷ് വംശജനാണ് കർദിനാൾ കെവിൻ ഫാരൽ. കാമെർലെംഗോ ചുമതല വഹിക്കുന്ന കർദിനാളിനാണ് മാർപ്പാപ്പയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ട ചുമതല.
ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങളുകളും പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും ഏകോപിപ്പിക്കേണ്ടതും കാമെർലെംഗോ കർദിനാൾ കെവിൻ ഫാരലാണ്. ആഗോള കത്തോലിക്കാ സമഭയുടെയും വത്തിക്കാൻ സിറ്റിയുടെയും ഭരണ നിർവഹണ കാര്യാലയം ആണ് കാമെർലെംഗോ.
വത്തിക്കാനിലെ സകല വസ്തുക്കളുടെയും ധനകാര്യ ഇടപാടുകളും നിയന്ത്രിക്കുന്നത് കാമെർലെംഗോ ആണ്. കർദിനാൾ കെവിൻ ഫാരൽ ആണ് നിലവിലെ കാമെർലെംഗോ. അയർലൻഡിലെ ഡബ്ലിനിൽ 1947ൽ ആയിരുന്നു കെവിൻ ജോസഫ് ഫാരലിന്റെ ജനനം. 1966ൽ കോൺഗ്രിഗേഷൻ ഓഫ് ലീജണറീസ് ഓഫ് ക്രൈസ്റ്റ് എന്ന സന്യാസ സഭയിൽ ചേർന്നു.
തുടർന്ന് റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി. പിന്നീട് 1978ൽ പുരോഹിതനായി. ഇതിന് ശേഷം മെക്സിക്കോയിലെ മോൺടെറി യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചു. 1984 മുതൽ അമേരിക്കയിലെ വാഷിങ്ടൺ അതിരൂപതയിൽ പ്രവർത്തിച്ചു.
2001ൽ കെവിൻ ജോസഫ് ഫാരലിനെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഷിങ്ടൺ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. 2001ൽ കെവിൻ ഫാരൽ ഡാലസ് രൂപത ബിഷപ്പായി നിയമിതനായി. 2016ൽ ഫ്രാൻസിസ് മാർപ്പാപ്പ കെവിൻ ഫാരലിനെ അത്മായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ഫ്രീഫെക്ടറായി നിയമിച്ചു. ഇതേ വർഷം തന്നെ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2019 ഫെബ്രുവരി 14 മുതലാണ് കാമെർലെംഗോ പദവിയിൽ കർദിനാൾ കെവിൻ ഫാരൽ നിയമിതനായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.