തിരുവനന്തപുരം: ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിട്ടു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു മാർപ്പാപ്പ. വത്തിക്കാനിലെ ഔദ്യോഗിക വസതിയിലേക്ക് അദ്ദേഹം മടങ്ങി.
Joy all around as Pope Francis makes his first appearance since he was hospitalised on February 14th, saying a few words and imparting his Apostolic Blessing in silence. Later this afternoon he will be discharged from hospital and return to the Vatican. pic.twitter.com/Nuaxo76hrL
— Catholic Sat (@CatholicSat) March 23, 2025
ആശുപത്രിയിൽ നിന്ന് മടങ്ങിയെങ്കിലും മാർപ്പാപ്പ പൂർണമായും ആരോഗ്യനില വീണ്ടെടുത്തിട്ടില്ലെന്നും രണ്ട് മാസം പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാർപ്പാപ്പ.
ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സംസാരിക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 9ന് ആണ് അദ്ദേഹം അവസാനമായി സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.