വത്തിക്കാൻ സിറ്റി: രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. ശനിയാഴ്ച പരസഹായമില്ലാതെ അദ്ദേഹം കാപ്പി കുടിക്കുകയും പത്രം വായിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായതുപോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല.
പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പനിയോ ഉണ്ടായില്ലെന്നും വത്തിക്കാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം അതീവ ഗുരുതരമായിരുന്നു. ഇതേ തുടർന്ന് മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു.
ALSO READ: മാർപ്പാപ്പയുടെ ആരോഗ്യ നില വീണ്ടും വഷളായി; ചർദ്ദിയെ തുടർന്ന് ശ്വാസതടസം, വെന്റിലേറ്ററിലേക്ക് മാറ്റി
ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെന്റിലേഷനിൽ മാർപ്പാപ്പയെ പ്രവേശിച്ചത്. എന്നാൽ, ഇതിന് ശേഷം ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടായി. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് 88കാരനായ മാർപ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടെന്ന് വത്തിക്കാൻ മുൻപ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









